DCBOOKS
Malayalam News Literature Website

കെ.പി ഉമ്മറിന്റെ ചരമവാര്‍ഷികദിനം

പ്രശസ്ത മലയാള ചലച്ചിത്ര നടനായിരുന്ന കെ.പി. ഉമ്മര്‍ കോഴിക്കോട് ജില്ലയിലെ തെക്കേപ്പുറം എന്ന പ്രദേശത്ത് 1930 ഒക്ടോബര്‍ 11നാണ് ജനിച്ചത്. കെ.പി.എ.സി. തുടങ്ങിയ നാടക ട്രൂപ്പുകളിലൂടെ അഭിനയജീവിതം തുടങ്ങിയ ഉമ്മര്‍ 1956-ല്‍ രാരിച്ചന്‍ എന്ന  പൗരന്‍ എന്ന ചിത്രത്തിലൂടെയാണ് സിനിമാഭിനയത്തിലേക്ക് കടക്കുന്നത്.

1956 മുതല്‍ 1995 വരെയുള്ള കാലഘട്ടങ്ങളില്‍ മലയാള ചലച്ചിത്രങ്ങളില്‍ സജീവമായിരുന്നു. മൂന്ന് ദശകങ്ങളോളം മലയാളസിനിമയിലെ സാന്നിധ്യമായിരുന്ന ഉമ്മര്‍ അഞ്ഞൂറിലേറെ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.

മുറപ്പണ്ണ്, കായംകുളം കൊച്ചുണ്ണി, അഗ്നിപരീക്ഷ,റെസ്റ്റ് ഹൗസ്, ഡെയ്ഞ്ചര്‍ ബിസ്‌ക്കറ്റ്, അരനാഴികനേരം, വാഴ്‌വേ മായം, തുമ്പോലാര്‍ച്ച, പഞ്ചതന്ത്രം, ശാലിനി എന്റെ കൂട്ടുകാരി, കോളിളക്കം, പഞ്ചവടിപ്പാലം, ശ്യാമ, എന്നെന്നും കണ്ണേട്ടന്റെ, ധ്വനി, മാന്നാര്‍ മത്തായി സ്പീക്കിങ്, ഹരികൃഷ്ണന്‍സ് എന്നിവയാണ് അദ്ദേഹത്തിന്റെ ചില പ്രധാനപ്പെട്ട ചിത്രങ്ങള്‍. 2001 ഒക്ടോബര്‍ 29ന് ചെന്നൈയില്‍ വെച്ച് കെ.പി ഉമ്മര്‍ അന്തരിച്ചു.

Comments are closed.