ഷോര്‍ട്ട് ഫിലിം മത്സരവിജയികള്‍ക്കുള്ള പുരസ്കാരദാനം ഒക്ടോബര്‍ 30ന്
ഒരുവട്ടം കൂടി എന്റെ പാഠപുസ്തകങ്ങള്‍ എന്ന സമാഹാരത്തിന്റെ പ്രചരണാര്‍ത്ഥം എന്റെ പള്ളിക്കൂടക്കാലം എന്ന പ്രമേയത്തില്‍ സംഘടിപ്പിച്ച ഷോര്‍ട്ട് ഫിലിം മത്സരത്തിലെ വിജയികള്‍ക്കുള്ള പുരസ്കാരദാനം ഒക്ടോബര്‍ 30ന് ഡി.സി ബുക്സ് 44-ാം വാര്‍ഷികത്തോട് അനുബന്ധിച്ച് നടക്കും. തൃശൂര്‍ സാഹിത്യ അക്കാദമി ഹാളില്‍ വൈകിട്ട് 5.30ന് നടക്കുന്ന ചടങ്ങില്‍ വെച്ച് പുരസ്കാരങ്ങള്‍ വിതരണം ചെയ്യും.
മത്സരത്തിനായി ജഡ്ജിങ് കമ്മിറ്റി തെരഞ്ഞെടുത്ത ഷോര്‍ട്ട് ഫിലിമുകള്‍ ഡി.സി ബുക്സിന്റെ ഔദ്യോഗിക ഫെയ്സ് ബുക്ക് അക്കൗണ്ടിലും യൂട്യൂബ് ചാനലിലും അപ്ലോഡ് ചെയ്തിരുന്നു. ഇതില്‍ നിന്നും ഏറ്റവുമധികം പ്രേക്ഷക പ്രതികരണം ലഭിച്ച ആദ്യ മൂന്ന് ഷോര്‍ട്ട് ഫിലിമുകള്‍ക്കാണ് 10,000 രൂപ വീതം സമ്മാനമായി ലഭിക്കുന്നത്. ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെട്ടവയില്‍ നിന്നും ജഡ്ജിങ് പാനല്‍ തെരഞ്ഞെടുത്ത മറ്റ് അഞ്ച് ഷോര്‍ട്ട് ഫിലിമുകള്‍ക്ക് 5,000 രൂപ വീതവും സമ്മാനമായി നല്‍കുന്നുണ്ട്.
ഞാൻ രാകേഷ് കെ (അഭിത്ത് ബാബുരാജ്, പ്രണവ് ജയപ്രകാശ്), ഡേയ്സ് ഓഫ് ഹെവൻ ( ബിബിൻ), കളേഴ്സ് ഓഫ് ഡ്രീംസ് (കിരൺ കാമ്പ്രത്ത്) എന്നീ ഷോര്‍ട്ട് ഫിലിമുകളാണ് പതിനായിരം രൂപയുടെ സമ്മാനത്തിന് അർഹരായിരിക്കുന്നത്. അയ്യായിരം രൂപയുടെ പ്രോത്സാഹനസമ്മാനത്തിന് മെമ്മറീസ് (പ്രജിത് പ്രസന്നൻ), സ്നേഹം (ജോസഫ് വിൽസൺ) എന്നി ഷോർട്ട് ഫിലിമുകൾ അർഹമായി.
പോയ്മറഞ്ഞ പള്ളിക്കൂടക്കാലം, അധ്യാപകസ്മരണകൾ, സൗഹൃദം തുടങ്ങി സ്കൂൾ ജീവിതവുമായി ബന്ധപ്പെട്ട വിഷയങ്ങളെ ആസ്പദമാക്കിയുള്ള ഷോർട്ട് ഫിലിമുകളാണ് മത്സരത്തിനായി പരിഗണിച്ചത്.
ഷോര്‍ട്ട് ഫിലിം മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു
Comments are closed.