മലയാളിയുടെ ഇഷ്ടപുസ്തകങ്ങള്‍
സമകാലിക മലയാള സാഹിത്യത്തിലെ ശ്രദ്ധേയ എഴുത്തുകാരന് എസ് ഹരീഷ് രചിച്ച മീശ നോവലാണ് പോയവാരവും ബെസ്റ്റ് സെല്ലര്‍ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് നിലനില്‍ക്കുന്നത്.അധ്യാപിക ദീപാനിശാന്തിന്റെ കൃതികളായ ഒറ്റമരപ്പെയ്ത്ത്, നനഞ്ഞു തീര്‍ത്ത മഴകള്‍ എന്നിവയാണ് തൊട്ടുപിന്നില്‍. എം.ടി വാസുദേവന്‍ നായരുടെ മാസ്റ്റര്‍പീസ് കൃതിയായ രണ്ടാമൂഴം , ബ്രസീലിയന്‍ സാഹിത്യകാരന് പൗലോ കൊയ്ലോയുടെ ഹിപ്പി , ആല്‍ക്കെമിസ്റ്റ് എന്നിവയും പോയവാരം ഏറ്റവുമധികം വിറ്റഴിഞ്ഞ കൃതികളുടെ ആദ്യപട്ടികയില്‍ ഉള്‍പ്പെടുന്നു.
കൊല്‍ക്കത്തയുടെ പശ്ചാത്തലത്തില്‍ ഒരു പെണ് ആരാച്ചാരുടെ കഥ പറഞ്ഞ കെ. ആര് മീരയുടെ നോവലായ ആരാച്ചാര്‍, ഉണ്ണി ആറിന്റെ ചെറുകഥാസമാഹാരമായ വാങ്ക്, ടി.ഡി രാമകൃഷ്ണന്റെ നോവലായ സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി, പെരുമ്പടവം ശ്രീധരന്റെ ഒരു സങ്കീര്‍ത്തനം പോലെ , മുരളി തുമ്മാരുകുടിയുടെ ഏറ്റവും പുതിയ ലേഖനസമാഹാരമായ ബുദ്ധനും ശങ്കരനും പിന്നെ ഞാനും, എന്നീ കൃതികളും തൊട്ടുപിന്നിലുണ്ട്.
എ.പി.ജെ. അബ്ദുള്‍ കലാമിന്റെ അഗ്നിച്ചിറകുകള്‍, ബെന്യാമിന്റെ ഏറ്റവും പുതിയ ചെറുകഥാസമാഹാരമായ പോസ്റ്റ്മാന്, നോവലായ ആടുജീവിതം, ദീപാനിശാന്തിന്റെ കുന്നോളമുണ്ടല്ലോ ഭൂതകാലക്കുളിര് , എം.മുകുന്ദന്റെ മയ്യഴിപ്പുഴയുടെ തീരങ്ങളില്‍ എന്നിവയും പോയവാരം ഏറ്റവുമധികം വിറ്റഴിഞ്ഞ കൃതികളില്‍ ഉള്‍പ്പെടുന്നു.
Comments are closed.