DCBOOKS
Malayalam News Literature Website

സമൂഹത്തിലെ പൊള്ളത്തരങ്ങളെ തുറന്നുകാട്ടിയ ‘വിശ്വവിഖ്യാതമായ മൂക്ക്’

എഴുത്തും വായനയും അറിഞ്ഞുകൂടാത്ത കുശിനിപ്പണിക്കാരനായ കഥാനായകന്‍. 24-ാം വയസ്സില്‍ അയാളുടെ മൂക്ക് വളര്‍ന്ന് വായും താടിയും പിന്നിട്ട് താഴോട്ടിറങ്ങി. താരമൂല്യമന്വേഷിക്കുന്ന കപടബുദ്ധിജീവികളെയും നവ മാധ്യമ സംസ്‌കാരത്തെയും പരിഹസിക്കാന്‍ ബഷീര്‍ ഈ മൂക്കനെ ആയുധമാക്കുന്നു.   വൈക്കം മുഹമ്മദ് ബഷീറിന്റെ ഹാസ്യകലാപാടവത്തിന്റെ വിജയ വൈജയന്തിയായി നിലകൊള്ളുന്ന അതുല്യകൃതി-വിശ്വവിഖ്യാതമായ മൂക്ക്.

ആക്ഷേപഹാസ്യത്തില്‍ പൊതിഞ്ഞ സാമൂഹികവിമര്‍ശനമായാണ് ഈ കഥ ബഷീര്‍ പറയുന്നത്. ഒരു സാധാരണ പാചകതൊഴിലാളിക്ക് ഒരു ദിവസം മൂക്കിന് നീളം വയ്ക്കുന്നതും അതിനെത്തുടര്‍ന്നുണ്ടാവുന്ന സംഭവപരമ്പരകളുമാണ് ഈ കഥയിലെ ഇതിവൃത്തം. മൂക്ക് എന്ന വിഷയത്തിലൂടെ സമൂഹത്തിലെ പൊള്ളത്തരങ്ങളെ ഹാസ്യാത്മകമായി നോക്കിക്കാണുകയാണ് ബഷീര്‍ ഈ കഥയിലൂടെ.

വിശ്വവിഖ്യാതമായ മൂക്ക്, നീതിന്യായം, പഴയ ഒരു കൊച്ചുപ്രേമകഥ എന്നീ മൂന്ന് കഥകളാണ് ഈ കൃതിയില്‍ സമാഹരിച്ചിരിക്കുന്നത്. ഡി.സി ബുക്‌സ് പുറത്തിറക്കിയിരിക്കുന്ന ഈ കഥാസമാഹാരത്തിന്റെ 29-ാമത് പതിപ്പാണ് ഇപ്പോള്‍ വില്‍പ്പനക്കുള്ളത്.

 

 

Comments are closed.