മീശ നോവല്‍ കത്തിച്ചവര്‍ക്കെതിരെ പൊലീസ് കേസെടുത്തു
തിരുവനന്തപുരം: കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവായ എസ്. ഹരീഷിന്റെ പുതിയ നോവല്‍ മീശ കത്തിച്ചവര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ഇവര്‍ മതവിദ്വേഷം വളര്‍ത്താന്‍ ശ്രമിച്ചെന്ന ഡി.സി. ബുക്‌സിന്റെ പരാതിയെ തുടര്‍ന്നാണ് തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസ് കേസെടുത്തത്.
നോവലിനെതിരെയുള്ള പ്രതിഷേധത്തിന്റെ ഭാഗമായി ഇന്നലെ തിരുവനന്തപുരത്തെ സ്റ്റാച്യു ജംഗ്ഷനിലുള്ള ഡി.സി ബുക്‌സിന്റെ ഓഫീസിന് മുന്നിലാണ് ഏതാനും പേര്‍ കൂട്ടമായി ചേര്‍ന്ന് നോവല്‍ കത്തിച്ചത്. കഴിഞ്ഞ ദിവസമാണ് എസ്. ഹരീഷിന്റെ മീശ നോവല്‍ ഡി.സി ബുക്‌സ് പ്രസിദ്ധീകരിച്ചത്.
Comments are closed.