DCBOOKS
Malayalam News Literature Website

എന്‍.പി ഹാഫിസ് മുഹമ്മദിന്റെ എസ്പതിനായിരം പുസ്തപ്രകാശനം

എഴുത്തുകാരന്‍ എന്‍.പി ഹാഫിസ് മുഹമ്മദ് രചിച്ച എസ്പതിനായിരം എന്ന  നോവലിന്റെ പ്രകാശന ചടങ്ങ് ഇന്ന് നടക്കും. വൈകിട്ട് 4.30-ന് കോഴിക്കോട് കെ.പി കേശവമേനോന്‍ ഹാളില്‍ നടക്കുന്ന പ്രകാശന ചടങ്ങില്‍ ഡോ. ഖദീജാ മുംതാസ് അധ്യക്ഷയാകും. ചടങ്ങില്‍ മലയാളത്തിലെ പ്രശസ്ത സാഹിത്യകാരന്‍ എം.ടി വാസുദേവന്‍ നായര്‍  കവി കെ. സച്ചിദാനന്ദന് പുസ്തകത്തിന്റെ കോപ്പി കൈമാറി പ്രകാശന കര്‍മ്മം നിര്‍വ്വഹിക്കും. ഡി.സി ബുക്‌സ് സി.ഇ.ഒ. രവി ഡി.സി ചടങ്ങില്‍ അതിഥികളെ സ്വാഗതം ചെയ്യും.

പ്രകാശന ചടങ്ങിന് ശേഷം  കഥ, കഥാപാത്രങ്ങള്‍, കഥാകാരന്‍ എന്ന വിഷയത്തെ കുറിച്ച്  ഡോ. മിനി പ്രസാദ്‌ വിശകലനം നടത്തുന്നു. നോവലിലെ കഥാപാത്രങ്ങളായ ടി.പി മമ്മു മാസ്റ്റര്‍, ഹസന്‍ വാടിയില്‍, പി മമ്മദ് കോയ, ബിച്ചാത്തു മുഹമ്മദ്, കെ.പി അബ്ദുള്‍ ഹമീദ്, എന്‍.പി സൈന, പി.എന്‍ ഫസല്‍ മുഹമ്മദ്, പി.റസൂല്‍, പി.എ മുഹമ്മദ് കോയ, വി. നസീര്‍ എന്നിവര്‍ വേദിയിലെത്തി സദസ്സുമായുള്ള ഒരു അഭിമുഖ സംഭാഷണവും നടത്തുന്നുണ്ട്.

എന്‍.പി ഹാഫിസ് മുഹമ്മദിന്റെ എസ്പതിനായിരം ഡി.സി ബുക്‌സാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

Comments are closed.