അഭിമന്യുവിന്റെ കൊലപാതകം; പ്രതികള്‍ക്കെതിരെ യുഎപിഎ ചുമത്തിയേക്കും
കൊച്ചി: എറണാകുളം മഹാരാജാസ് കോളേജില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകന്‍ അഭിമന്യുവിനെ കൊലപ്പെടുത്തിയ പ്രതികള്‍ക്കെതിരെ യു.എ.പി.എ ചുമത്താന്‍ നീക്കം. ഇതു സംബന്ധിച്ച് നിയമോപദേശം തേടുമെന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു. കൊലപാതകത്തിന് പിന്നില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും ഡിജിപി പറഞ്ഞു.
അതേസമയം,തൊടുപുഴ ന്യൂമാന്‍ കോളേജ് അധ്യാപകന്‍ ടി.ജെ ജോസഫിന്റെ കൈവെട്ടിയ കേസിലെ പ്രതികള്‍ക്ക് അഭിമന്യുവിന്റെ കൊലപാതകവുമായി ബന്ധമുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്. എന്‍.ഐ.എ ആണ് ഇതുസംബന്ധിച്ച് അന്വേഷണം നടത്തുക.
പ്രൊഫ. ടി.ജെ. ജോസഫിന്റെ കൈ വെട്ടിയതിന്റെ എട്ടാം വാര്‍ഷികമായിരുന്നു ജൂലൈ നാല്. ഈ കേസില്‍ പുറത്തിറങ്ങിയ പ്രതികള്‍ ജാമ്യവ്യവസ്ഥ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ലംഘിച്ചിട്ടുണ്ടോ എന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ അന്വേഷണസംഘം പരിശോധിക്കും. കേസുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ നിന്നാണ് 138 പേരെ കരുതല്‍ തടങ്കലിലാക്കിയിട്ടുണ്ട്. എസ്.ഡിപിഐ, പോപ്പുലര്‍ ഫ്രണ്ട്, ക്യാംപസ് ഫ്രണ്ട് എന്നീ സംഘടനകളില്‍ പ്രവര്‍ത്തിക്കുന്നവരാണ് ഇവര്‍.
Comments are closed.