ദാസ്യപ്പണി വിവാദം; പൊലീസിന് മുഖ്യമന്ത്രിയുടെ താക്കീത്
തിരുവനന്തപുരം: കീഴുദ്യോഗസ്ഥരെ ദാസ്യപ്പണിക്ക് നിയോഗിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തില്‍ പൊലീസിന് മുഖ്യമന്ത്രിയുടെ താക്കീത്. പൊലീസ് ജനാധിപത്യമര്യാദയനുസരിച്ച് പ്രവര്‍ത്തിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ദാസ്യപ്പണി സംബന്ധിച്ചുണ്ടായ വിവാദങ്ങള്‍ സര്‍ക്കാരിനെ ദോഷകരമായി ബാധിച്ചതായും പൊലീസിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തില്‍ മുഖ്യമന്ത്രി വിമര്‍ശിച്ചു.
ഉയര്‍ന്ന ജനാധിപത്യമൂല്യമുള്ള കേരളത്തില്‍ പൊലീസ് അതനുസരിച്ച് പ്രവര്‍ത്തിക്കണം. സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കുന്ന നടപടികള്‍ പൊലീസ് ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് ഉണ്ടാകരുത്. ജനസേവനത്തിനായിരിക്കണം ഉദ്യോഗസ്ഥര്‍ പ്രാധാന്യം നല്‍കേണ്ടതെന്നും മേലുദ്യോഗസ്ഥര്‍ അതിന് ചുമതല വഹിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഗൗരവമുള്ള കേസുകള്‍ എസ്.പിമാരുടെ മേല്‍നോട്ടത്തില്‍ അന്വേഷിക്കണം. വര്‍ക്ക് അറേഞ്ച്‌മെന്റ് നീട്ടരുതെന്നും ഉന്നത ഉദ്യോഗസ്ഥര്‍ക്ക് കീഴില്‍ അനാവശ്യമായി ഡ്യൂട്ടിക്ക് നിയമിച്ചവരെ തിരികെ വിളിക്കണമെന്നും മുഖ്യമന്ത്രി ഉന്നതോദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
Comments are closed.