DCBOOKS
Malayalam News Literature Website

കുമ്മനം രാജശേഖരന്റേത് പണിഷ്‌മെന്റ് ട്രാന്‍സ്‌ഫെറെന്ന് കൊടിയേരി ബാലകൃഷ്ണന്‍

ചെങ്ങന്നൂര്‍ തെരഞ്ഞെടുപ്പിന്റെ നിര്‍ണായക സമയം കുമ്മനം രാജശേഖരനെ മിസോറം ഗവര്‍ണറാക്കിയത് പണിഷ്‌മെന്റ് ട്രാന്‍സ്ഫറാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്‍. ഇതോടെ സേനാനായകനെ നഷ്ടപ്പെട്ട സേനയെ പോലെയായി ബിജെപി. കുമ്മനം ഗവര്‍ണറായതുകൊണ്ട്് ചെങ്ങന്നൂരിനും കേരളത്തിനും നേട്ടമൊന്നുമില്ല. ബിജെപിയിലെ ആഭ്യന്തര പ്രശ്‌നമാണ് കുമ്മനത്തെ മാറ്റാന്‍ കാരണം. കുമ്മനത്തെ ഗവര്‍ണറാക്കുമ്പോള്‍ എതെങ്കിലും വലിയ സംസ്ഥാനത്ത് നിയമിക്കാമായിരുന്നു.മിസോറാമിലെ ആകെ ജനസംഖ്യ പത്ത്‌ലക്ഷത്തോളമാണ്. തിരുവനന്തപുരം കോര്‍പ്പറേഷനില്‍പോലും അതില്‍കൂടുതല്‍ ജനസംഖ്യയുണ്ടെന്നും കോടിയേരി പറഞ്ഞു.

ശ്രീധരന്‍പിള്ളയ്ക്കായി വച്ചതാണു ഗവര്‍ണര്‍ സ്ഥാനം. കുമ്മനത്തിന്റെ സ്ഥാനനേട്ടം കേട്ടപ്പോള്‍ ശ്രീധരന്‍പിള്ളയ്ക്കു മോഹാലസ്യമുണ്ടായെന്നാണ് അറിഞ്ഞത് എന്നും കൊടിയേരി പറഞ്ഞു. പരസ്യ പ്രചാരണത്തിന്റെ അവസാന ദിവസം ചെങ്ങന്നൂരില്‍ എത്തിയതായിരുന്നു കോടിയേരി.

Comments are closed.