DCBOOKS
Malayalam News Literature Website

മലയാളിയുടെ പ്രിയപ്പെട്ട പുസ്തകങ്ങള്‍

പോയവാരം മലയാളികള്‍ ഏറ്റവും അധികം വായിച്ച പുസ്തകങ്ങളില്‍ മുന്‍നിരയില്‍ നില്‍ക്കുന്നത് കെ.ആര്‍.മീരയുടെ ഏറ്റവും പുതിയ നോവല്‍ സൂര്യനെ അണിഞ്ഞ ഒരു സ്ത്രീ, കേരള സാഹിത്യ അക്കാദമി അവാര്‍ഡ് നേടിയ ടി ഡി രാമകൃഷ്ണന്റെ സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി, എം മുകുന്ദന്റെ നൃത്തം ചെയ്യുന്ന കുടകള്‍,  ബെന്യാമിന്റെ  മാന്തളിരിലെ 20 കമ്മ്യൂണിസ്റ്റ് വര്‍ഷങ്ങള്‍, പെരുമാള്‍ മുരുഗന്റെ കീഴാളന്‍, പ്രദീപന്‍ പാമ്പിരിക്കുന്ന്‌ എഴുതിയ എരി, ശശി തരൂര്‍ എഴുതിയ ഞാന്‍ എന്തുകൊണ്ട് ഒരു ഹിന്ദുവാണ് തുടങ്ങിവയാണ്.

നിക്കോസ് കാസാന്‍സാകീസ് എഴുതിയ സോര്‍ബ, ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ രക്തകിന്നരം 60 ചുള്ളിക്കാട് കവിതകള്‍, കെ.ആര്‍.മീരയുടെ ഭഗവാന്റെ മരണം, ഫ്രാന്‍സിസ് നൊറോണ എഴുതിയ തൊട്ടപ്പന്‍, ഒ വി വിജയന്‍ എഴുതിയ മലയാളത്തിലെ ക്ലാസിക് നോവല്‍ ഖസാക്കിന്റെ ഇതിഹാസം , കൊല്‍ക്കത്തയുടെ പശ്ചാത്തലത്തില്‍ പെണ്‍ ആരാച്ചാരുടെ കഥ പറഞ്ഞ കെ ആര്‍ മീരയുടെ ആരാച്ചാര്‍ഹാരിസ് നെന്മേനിയുടെ വിന്‍ഡോസീറ്റ്, വി.ആര്‍. സുധീഷ് എഴുതിയ മായ, ബ്രസീലിയന്‍ സാഹിത്യകാരന്‍ പൗലോ കൊയ്‌ലോ എഴുതിയ നോവല്‍ ആല്‍ക്കെമിസ്റ്റ് എന്നിവയും ആദ്യ പട്ടികയില്‍ ഇടംപിടിക്കുന്നു.

കെ ആര്‍ മീരയുടെ യൂദാസിന്റെ സുവിശേഷം, ടി. പത്മനാഭന്റെ മരയ, മാധവിക്കുട്ടിയുടെ ആത്മകഥാംശമുള്ള  എന്റെ കഥ,   സുഭാഷ് ചന്ദ്രന്റെ മനുഷ്യന് ഒരു ആമുഖം , കസുവോ ഇഷിഗുറോ എഴുതിയ ദിവസത്തിന്റെ ശേഷിപ്പുകള്‍, എം മുകുന്ദന്റെ മയ്യഴിപ്പുഴയുടെ തീരങ്ങളില്‍സുഗതകുമാരിയുടെ ഉള്‍ച്ചൂട്, പി.കെ. ബാലകൃഷ്ണന്റെ ഇനി ഞാന്‍ ഉറങ്ങട്ടെ, വൈക്കംമുഹമ്മദ്ബഷീറിന്റെ പാത്തുമ്മയുടെ ആട്, വി.ജെ. ജെയിംസ് എഴുതിയ ആന്റിക്ലോക്ക്, ഇന്ദ്രന്‍സിന്റെ ആത്മകഥ സൂചിയും നൂലും തുടങ്ങിയവയും പോയവാരം ഏറ്റവും അധികം വിറ്റഴിക്കപ്പെട്ട പുസ്തകങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുന്നു.

 

 

 

Comments are closed.