DCBOOKS
Malayalam News Literature Website

കുട്ടികള്‍ക്കായി ഒരു സഞ്ചാരനോവല്‍ ‘വിന്‍ഡോ സീറ്റ് ‘

ചെറിയ ക്ലാസ്സുകളില്‍ കാഴ്ചബംഗ്ലാവ്, കുറച്ചുകൂടി മുതിര്‍ന്നാല്‍ പീച്ചി, അതിലും വലിയ ക്ലാസ്സിലാണെങ്കില്‍ മലമ്പുഴ. ദാരിദ്ര്യസമൃദ്ധമായ ആ കാലത്ത് കേരളം വിട്ടു പോവു
ന്നതിനെക്കുറിച്ചൊന്നും ആലോചിക്കാന്‍പോലും പറ്റുമായിരുന്നില്ല. ഇപ്പോഴാവട്ടെ കേരളമല്ല, ഇന്ത്യ തന്നെ വിട്ടുപോവുന്നത്ര സൗകര്യങ്ങളാണ് സ്‌കൂളുകള്‍ ഒരുക്കിക്കൊണ്ടണ്ടിരിക്കുന്നത്. കൂട്ടിന് മാഷടെ ഭാര്യ ചിന്തച്ചേച്ചിയുമുണ്ട്. യാത്രയുടെ തുടക്കത്തില്‍ത്തന്നെ ഉടുപ്പു
കളും ഭക്ഷണസാധനങ്ങളും മറ്റു സന്നാഹങ്ങളുമായി ഞാനും കൂടെ പുറപ്പെടുന്നുണ്ട്.

അല്ലെങ്കില്‍ കോഴിക്കോട് റെയില്‍വേ നിലയത്തില്‍ സെക്കന്റുകള്‍കൊണ്ട് ആഷ്‌ലിക്ക് വണ്ടി നഷ്ടപ്പെടുമ്പോള്‍ സങ്കടംകൊണ്ടണ്ടും ഒരത്ഭുതമായി അവള്‍ പന്‍വേലില്‍ കൂട്ടുകാര്‍ക്കു മുമ്പേ അല്ലെങ്കില്‍ എത്രയെത്ര വിവരങ്ങളുടെ അടുക്കുകളാണ് ഈ പുസ്തകത്തിലുള്ളത്! ഇന്ത്യന്‍ റെയില്‍വേയേക്കുറിച്ച്, ഇന്ത്യയിലെ വിവിധതരം ഭക്ഷണവിഭവങ്ങളേക്കുറിച്ച്, ശൗചാലയങ്ങളെക്കുറിച്ച്, മൂന്നാം ലിംഗക്കാരെക്കുറിച്ച്, ജെ. എന്‍. യു വിനെക്കുറിച്ച്, ജന്തര്‍ മന്തറിനെക്കുറിച്ച്, ഇന്ത്യാ ഗേറ്റിനെക്കുറിച്ച്, യമുനാനദിയെക്കുറിച്ച്, ജാലിയന്‍ വാലാബാഗിനെക്കുറിച്ച്, പഞ്ചാബിലെ കൃഷിജീവിതത്തെക്കുറിച്ച്, സുവര്‍ണ്ണക്ഷേത്രത്തെക്കുറിച്ച്, വാഗാ അതിര്‍ത്തിയെക്കുറിച്ച്, ദരിയാഗഞ്ചിലെ കിത്താബ് ബസാറിനെക്കുറിച്ച്…

വിവരങ്ങളും വിവരണങ്ങളും കൈമാറുമ്പോള്‍ അതിന്റെയൊക്കെ ചരിത്രപശ്ചാത്തലംകൂടി ഉള്‍പ്പെട്ടതുകൊണ്ട്  വായനക്കാര്‍ക്ക് വലിയൊരളവില്‍ ഉള്‍ക്കാഴ്ച നല്‍
കുന്നുണ്ട് . പാസ്‌പോര്‍ട്ടില്ലാതെ എല്ലാ രാജ്യങ്ങളിലും സഞ്ചരിക്കാനാവുകയാണ് തന്റെ ഏറ്റവും വലിയസ്വപ്നം എന്ന ചിന്തച്ചേച്ചിയുടെ വാക്കുകള്‍ വലിയ ഒരു സ്വപ്നമായി നമ്മളും ഏറ്റെടുക്കുന്നുണ്ട്. അതാണ് ഈ പുസ്തകത്തിന്റെ മഹത്ത്വവും. ജീവിതം മറ്റു പലേ നിര്‍
വചനങ്ങള്‍ക്കുമൊപ്പം ഒരു യാത്രയാണെന്നും പറയാറുണ്ടണ്ട്. അക്ഷരാര്‍ത്ഥത്തിലുള്ള യാത്രയും അതില്‍പ്പെടും.

ഓരോ യാത്ര കഴിഞ്ഞെത്തുമ്പോഴും പുറപ്പെടുന്ന ആളാവില്ല നമ്മള്‍. യാത്രകള്‍ പകരുന്നപാഠം മറ്റേതൊരു പാഠപുസ്തകം തരുന്നതിനെക്കാളൊക്കെ ദൃഢമാണ്. പക്ഷേ, ഇത്തരം യാത്രകള്‍ എല്ലാവര്‍ക്കും ഒരേപോലെ നടത്താനായിക്കൊള്ളണമെന്നില്ല. ഈ ഭൂമിയിലെ ഹ്രസ്വവാസത്തിനിടെ ലോകത്ത് എല്ലായിടത്തും നമുക്ക് എത്തിച്ചേരാനാവില്ലല്ലോ. പുസ്തകങ്ങളാണ് നമുക്ക് ആ വിടവ് നികത്തിത്തരുന്നത്. അക്കൂട്ടത്തിലൊന്നാണ് ഹാരിസ് നെന്മേനിയുടെ ഈ ‘വിന്‍ഡോ സീറ്റ്’.

വിന്‍ഡോ സീറ്റിന് ഒരു പ്രത്യേകതയുണ്ടണ്ട്. ബസ്സാവട്ടെ, തീവണ്ടണ്ടിയാവട്ടെ, വിമാനമാവട്ടെ ഈ സീറ്റിലിരുന്നാല്‍ നമ്മള്‍ വാഹനത്തിനു പുറത്താണ്. സഹയാത്രികരോടൊപ്പമാണെങ്കിലും നമ്മള്‍ ഒറ്റയ്ക്കാണ്. നമ്മള്‍ നമ്മുടേതായ ഒരു ലോകത്താണ്. അതിലിരുന്ന് വഴിയിലെ കാഴ്ചകള്‍ മുഴുവന്‍ കാണാം. അതിനുമപ്പുറം മനോരാജ്യത്തില്‍ ഈ ഭൂമിയും ആകാശവും മുഴുവന്‍ കാണാം. മറക്കാത്ത ഒരനുഭവമാണ് വിന്‍ഡോ സീറ്റിലിരുന്നുള്ള ഈ യാത്ര.

 

Comments are closed.