പോയവാരം വിപണി കീഴടക്കിയ മലയാളി വായനകള്‍
മലയാളിയുടെ ഏറ്റവും പ്രിയപ്പെട്ട വായനകള്‍ അടയാളപ്പെടുത്ത പുസ്തകങ്ങളാണ് പോയവാരം ഏറ്റവുമധികം വിറ്റഴിഞ്ഞ പുസ്തകങ്ങളുടെ പട്ടികയില്‍ ഇടംപിടിച്ചത്. അതില്‍ കാലാതീതമായി വായിക്കപ്പെടുന്ന പുസ്തകങ്ങളും മലയാളിയുടെ പ്രിയ വായനകളായി മാറിക്കൊണ്ടിരിക്കുന്ന പുസ്തകങ്ങളും ഉള്‍പ്പെടുന്നു.
ബ്രസീലിയന്‍ സാഹിത്യകാരന്‍ പൗലോ കൊയ്‌ലോ എഴുതിയ നോവല്‍ ആല്‍ക്കെമിസ്റ്റ്, മാധവിക്കുട്ടിയുടെ ആത്മകഥാംശമുള്ള എന്റെ കഥ, കേരള സാഹിത്യ അക്കാദമി അവാര്‍ഡ് നേടിയ ടി ഡി രാമകൃഷ്ണന്റെ സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി, തിരുവിതാംകൂര്‍ രാജവംശത്തിന്റെ അതിശയകരമായ നാള്‍വഴികള്‍ പറയുന്ന മനു എസ് പിള്ളയുടെ ദന്തസിംഹാസനം, സഭയും കമ്യൂണിസവും കോണ്‍ഗ്രസ്സും തിമിര്‍ത്താടുന്ന ഒരു ഗ്രാമത്തിന്റെ കഥപറയുന്ന ബെന്യാമിന്റെ മാന്തളിരിലെ 20 കമ്മ്യൂണിസ്റ്റ് വര്‍ഷങ്ങള്‍, സുഭാഷ് ചന്ദ്രന്റെ മനുഷ്യന് ഒരു ആമുഖം , സന്തോഷ് എച്ചിക്കാനം എഴുതിയ ബിരിയാണി , കൊല്‍ക്കത്തയുടെ പശ്ചാത്തലത്തില്‍ പെണ്‍ ആരാച്ചാരുടെ കഥ പറഞ്ഞ കെ ആര്‍ മീരയുടെ ആരാച്ചാര്‍, തുടങ്ങിയവയാണ് ബെസ്റ്റ് സെല്ലറിന്റെ ആദ്യപട്ടികയില്‍ എത്തിയത്.
നിക്കോസ് കാസാന്‍സാകീസ് എഴുതിയ സോര്‍ബ, വൈക്കം മുഹമ്മദ് ബഷീറിന്റെ ബാല്യകാലസഖി, പാത്തുമ്മയുടെ ആട്, പ്രേമലേഖനം, ബെന്യാമിന്റെ മഞ്ഞവെയില്‍ മരണങ്ങള്, ഡിസി ബുക്‌സ് ഇയര്‍ ബുക്ക് 2018, വര്‍ഗീയ ഫാസിസ്റ്റുകളുടെ ഇടപെടല്‍ മൂലം തമിഴ്‌നാട്ടില്‍ പിന്‍വലിക്കപ്പെട്ട പെരുമാള്‍ മുരുകന്റെ മാതൊരു ബാഗന്‍ എന്ന നോവലിന്റെ മലയാള പരിഭാഷ അര്‍ദ്ധനാരീശ്വരന്‍, എം മുകുന്ദന്റെ കുട നന്നാക്കുന്ന ചോയി തുടങ്ങിയവയും പോയവാരം ഏറ്റവും അധികം വിറ്റഴിക്കപ്പെട്ട പുസ്തകങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുന്നു
Comments are closed.