DCBOOKS
Malayalam News Literature Website

ഞാൻ എന്തു കൊണ്ട് ഒരു ഹിന്ദുവാണ് ഇന്ത്യ ആവശ്യപ്പെടുന്ന, ഹിന്ദു മതം ആവശ്യപ്പെടുന്ന പുസ്തകം – ബെന്യാമിൻ

 

ഞാൻ എന്തു കൊണ്ട് ഒരു ഹിന്ദുവാണ് ഇന്ത്യ ആവശ്യപ്പെടുന്ന, ഹിന്ദു മതം ആവശ്യപ്പെടുന്ന പുസ്തകം – ബെന്യാമിൻ. ലോകത്ത് വഹാബിസം വിരിച്ച കെണിയിൽ ക്രിസ്തുമതം ഉൾപ്പടെ എല്ലാ മതങ്ങളും വീഴുകയും ഒരു പിൻ നടത്തം ഉണ്ടാകുകയും ചെയ്തിട്ടുണ്ട്. അതിന്റെ തുടർച്ച പോലെ എൺപതുകളോടെ ഹിന്ദു മതവും സെമിറ്റിക് മതങ്ങളുടേതായ എല്ലാ സ്വഭാവ വിശേഷങ്ങളും കൈക്കൊണ്ടു വരുന്നു എന്നത് നമുക്കു ദൃശ്യമാണ്. അതാണോ യഥാർത്ഥ ഹിന്ദുമതം എന്ന് ചിന്തിക്കേണ്ട സമയമാണിത്. അതു കൊണ്ട് തന്നെ ഇന്ത്യയും ലോകവും ഹിന്ദു സമൂഹവും ആവശ്യപ്പെടുന്ന പുസ്തകമാണിത്.
ശശി തരൂർ രചിച Why I am a Hindu എന്ന പുസ്തകത്തിന്റെ മലയാള പരിഭാഷ ‘ഞാൻ എന്തു കൊണ്ട് ഒരു ഹിന്ദുവാണ്’ പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കാലം ആവശ്യപ്പെടുന്ന പുസ്തകമാണിത് എന്ന് അദ്ദഹം ചൂണ്ടിക്കാട്ടി. വിശാലവും സമഗ്രവും വൈവിധ്യമാർന്നതുമായ പൗരാണിക ഹിന്ദുമതാശയങ്ങളെ ഇടുങ്ങിയതും ഏകരൂപത്തിലുള്ളതുമാക്കിത്തീർക്കുകയാണ് ആധുനിക ഹിന്ദുത്വവാദികൾ ചെയ്യുന്നതെന്ന് ശശി തരൂർ അഭിപ്രായപ്പെട്ടു. പുസ്തക പ്രകാശനത്തെത്തുടർന്ന് ശശി തരൂരും മീന ടി. പിള്ളയും തമ്മിൽ സംവാദം നടന്നു.

Comments are closed.