DCBOOKS
Malayalam News Literature Website

കേരള സാഹിത്യ അക്കാദമി വാര്‍ഷികാഘോഷവും പുരസ്‌കാര സമര്‍പ്പണവും

കേരള സാഹിത്യ അക്കാദമിയുടെ 61-ാം വാര്‍ഷികാഘോഷവും പുരസ്‌കാര സമര്‍പ്പണവും ഏപ്രില്‍ 10, 11 തീയികളില്‍ നടക്കും. തൃശ്ശൂര്‍ സാഹിത്യ അക്കാമി ഓഡിറ്റോറിയത്തില്‍ നടക്കുന്ന ആഘോഷപരിപാടികളും സമഗ്രസംഭാവനാപുരസാകര സമര്‍പ്പണവും സാംസ്‌കാരിക വകുപ്പ് മന്ത്രി എ കെ ബാലന്‍ നിര്‍വ്വഹിക്കും. രാവിലെ 10 തുടങ്ങുന്ന ചടങ്ങില്‍ അക്കാദമി പ്രസിഡന്റ് വൈശാഖന്‍ അദ്ധ്യക്ഷനാകും. സി രാധാകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തും. ഏഴാച്ചേരി രാമചന്ദ്രന്‍ ആശംസകളറിയിക്കും. ആലങ്കോട് ലീലാകൃഷ്ണന്‍ സമഗ്രപുരസ്‌കാര ജേതാക്കളെ പരിചയപ്പെടുത്തും. ഇയ്യങ്കോട് ശ്രീധരന്‍, സി ആര്‍ ഓമനക്കുട്ടന്‍, ലളിതാലെനിന്‍,ജോസ് പുന്നാംപറമ്പില്‍,  പി കെ പാറക്കടവ്, പൂയപ്പള്ളി തങ്കപ്പന്‍ എന്നിവര്‍ മറുപടി പ്രസംഗം പറയും.

വൈകിട്ട് 4ന് എന്‍ഡോവ്‌മെന്റ് അവാര്‍ഡ് സമര്‍പ്പണം അക്കാദമി പ്രസിഡന്റ് വൈശാഖന്‍ നിര്‍വ്വഹിക്കും. വൈസ് പ്രസിഡന്റ് ഡോ ഖദീജ മുംതാസ് അദ്ധ്യക്ഷത വഹിക്കും. ഇ പി രാജഗോപാലന്‍, ഡോ മ്യൂസ് മേരി ജോര്‍ജ്ജ് എന്നിവര്‍ അവാര്‍ഡ് ജേതാക്കളെ പരിചയപ്പെടുത്തും.

ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച ടി ഡി രാമകൃഷ്ണന്റെ സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി(നോവല്‍) എസ് ഹരീഷിന്റെ ആദം (ചെറുകഥ) ഡോ. ഹരികൃഷ്ണന്റെനൈല്‍വഴികള്‍ (യാത്രാവിവരണം),   മുരളി തുമ്മാരുകുടിയുടെ ചില നാട്ടുകാര്യങ്ങള്‍ ( ഹാസ്യസാഹിത്യം) എന്നീ പുസ്തകങ്ങളാണ് സാഹിത്യ അക്കാദമി പുരസ്‌കാരത്തിന് അര്‍ഹമായത്. 25,000 രൂപയും സാക്ഷിപത്രവും ഫലകവുമാണ് പുരസ്‌കാരം.

എന്‍ഡോവ്‌മെന്റ് അവാര്‍ഡുകളില്‍ ഗീതാ ഹിരണ്യന്‍ അവാര്‍ഡ് സുനില്‍ ഉപാസനയുടെകക്കാടിന്റെ പുരാവൃത്തം (ചെറുകഥ), ജി എന്‍ പിള്ള അവാര്‍ഡിന് രവിചന്ദ്രന്‍ സിയുട ബുദ്ധനെ എറിഞ്ഞകല്ല് (വൈജ്ഞാനിക സാഹിത്യം) എന്നീ പുസ്തകങ്ങളും അര്‍ഹമായി.

Comments are closed.