DCBOOKS
Malayalam News Literature Website

ഡി സി ഓതര്‍ ഫെസ്റ്റ്-2018

മലയാളത്തിലെ പ്രമുഖ എഴുത്തുകാരെ പങ്കെടുപ്പിച്ചുകൊണ്ട് ഏപ്രില്‍ 6,7,8 തീയതികളിലായി ഡി സി ബുക്‌സിന്റെ ആഭിമുഖ്യത്തില്‍ ഓതര്‍ ഫെസ്റ്റ് സംഘടിപ്പിക്കുന്നു. തിരുവനന്തപുരം മാള്‍ ഓഫ് ട്രാവന്‍കൂറിലെ രണ്ടാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ഡി സി ബുക്‌സിലാണ് മൂന്നുദിവസം നീളുന്ന പരിപാടികള്‍. എഴുത്തുകാരുമായുള്ള മുഖാമുഖം, ഏറ്റവും പുതിയ പുസ്തകങ്ങളുടെ പ്രകാശനം, സംവാദം തുടങ്ങിയ പരിപാടികളാണ് ഓതര്‍ ഫെസ്റ്റിനോടനുബന്ധിച്ച് നടത്തുന്നത്.

ശശി തരൂര്‍, ബെന്യാമിന്‍, വി മധുസൂദനന്‍നായര്‍,  പ്രഭാവര്‍മസുഗതകുമാരി , ജോര്‍ജ് ഓണക്കൂര്‍, ഇന്ദ്രന്‍സ്, ഷംസുദ്ദീന്‍ കുട്ടോത്ത്, വി സി അഭിലാഷ്, ഡോ മീന ടി പിള്ള, രവീന്ദര്‍ സിങ് എന്നിവരാണ് ഓതര്‍ ഫെസ്റ്റില്‍ പങ്കെടുക്കുന്നത്.

പരിപാടികള്‍;

ഏപ്രില്‍ 6ന് – 2 pm

മികച്ച നടനുള്ള സംസ്ഥാനപുരസ്‌കാരം നേടിയ  ഇന്ദ്രന്‍സിന്റെ  സുചിയും നൂലും എന്ന ഓര്‍മ്മകളുടെ സമാഹാരത്തിന്റെ മൂന്നാം പതിപ്പ് പ്രകാശിപ്പിക്കും. ഉച്ചയ്ക്ക് 2നാണ് പുസ്തകപ്രകാശചടങ്ങ്. പുസ്തകപ്രകാശനത്തോടൊപ്പം തന്നെ മുഖാമുഖം പരിപാടിയും സംഘടിപ്പിച്ചിട്ടുണ്ട്.

ജോര്‍ജ് ഓണക്കൂര്‍, മാധ്യമപ്രവര്‍ത്തകന്‍ ഷംസുദ്ദീന്‍ കുട്ടോത്ത്, ആളൊരുക്കം സിനിമാ സംവിധായകന്‍ വി സി അഭിഷാഷ്,  ഇന്ദ്രന്‍സ് എന്നിവര്‍ പരിപാടിയില്‍ പങ്കെടുക്കും.

മാധ്യമപ്രവര്‍ത്തകനായ ഷംസുദ്ദീന്‍ കുട്ടോത്തിന്റെ സഹായത്തോടെ ഇന്ദ്രന്‍സ് എഴുതിയ ഓര്‍മപുസ്തകമാണ് സുചിയും നൂലും .

തുടര്‍ന്ന് മലയാളത്തിന്റെ പ്രിയപ്പെട്ട കവിയും സാമൂഹിക പ്രവര്‍ത്തകയുമായ  സുഗതകുമാരിയുടെ ഏറ്റവും പുതിയ പുസ്തകം ഉള്‍ച്ചൂട് പ്രകാശിപ്പിക്കും. ചടങ്ങില്‍ കവി മധുസൂദനന്‍ നായര്‍പ്രഭാവര്‍മസുഗതകുമാരി  എന്നിവര്‍ പങ്കെടുക്കും.

സുഗതകുമാരിഎഴുതിയ ഏറ്റവും പുതിയ പരിസ്ഥിതി- രാഷ്ട്രീയ ലേഖനങ്ങളുടെ സമാഹാരമാണ് ഉള്‍ച്ചൂട്. ഡി സി ബുക്‌സാണ് പ്രസാധകര്‍.

ഏപ്രില്‍ 07- 2 pm

പ്രശസ്ത സാഹിത്യകാരനും രാഷ്ട്രീയപ്രമുഖനുമായ ശശി തരൂരിന്റെ WHY I AM A HINDU എന്ന പുസ്തകത്തിന്റെ മലയാള പരിഭാഷ ഞാന്‍ എന്തുകൊണ്ട് ഒരു ഹിന്ദുവാണ്”‘ മലയാളത്തിലെ പ്രശസ്ത എഴുത്തുകാരന്‍  ബെന്യാമിന്‍ പ്രകാശിപ്പിക്കും.തുടര്‍ന്ന് വിമര്‍ശകയും പ്രഭാഷകയും അദ്ധ്യാപികയുമായ ഡോ മീന ടി പിള്ളയും ശശി തരൂരുമായുള്ള മുഖാമുഖം പരിപാടിയും ഉണ്ടായിരിക്കും.

വര്‍ത്തമാനകാല ഇന്ത്യയുടെ സാംസ്‌കാരിക ഭൂമികയില്‍ വളരെയധികം പ്രസക്തിയുള്ള പുസ്തകമാണിത്.  (പരിപാടികള്‍ തത്സമയം കാണാനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്. അതിനായി ഡി സി ബുക്‌സിന്റെ ഫേസ്ബുക്ക് പേജ് സന്ദര്‍ശിക്കുക; https://www.facebook.com/dcbooks/)

ഏപ്രില്‍ 8 – 5.30 pm

‘ഐ ടു ഹാഡ് എ ലൗ സ്‌റ്റോറി’ എന്ന ആദ്യ നോവലിലൂടെ ശ്രദ്ധേയനായ യുവ എഴുത്തുകാരന്‍ രവീന്ദര്‍ സിങ് ‘മീറ്റ് ദ ഓതര്‍’ സെഷനില്‍ പങ്കെടുക്കും. അദ്ദേഹത്തിന്റെ ഏറ്റവും പുതിയ നോവല്‍ Will You Still Love Me ചടങ്ങില്‍ പ്രകാശിപ്പിക്കും. ഒപ്പം മുഖാമുഖം പരിപാടിയിലും അദ്ദേഹം പങ്കെടുക്കും.

Comments are closed.