ശശി തരൂരിന്റെ പുസ്തകം പ്രകാശിപ്പിക്കുന്നു
പ്രശസ്ത സാഹിത്യകാരനും രാഷ്ട്രീയപ്രമുഖനുമായ ശശി തരൂരിന്റെ WHY I AM A HINDU എന്ന പുസ്തകത്തിന്റെ മലയാള പരിഭാഷ ”ഞാന്‍ എന്തുകൊണ്ട് ഒരു ഹിന്ദുവാണ്” പ്രകാശിപ്പിക്കുന്നു. ഡി സി ഓതര്‍ ഫെസ്റ്റിവല്‍-2018 നോടനുബന്ധിച്ച് തിരുവനന്തപുരം ചാക്കയിലുള്ള മാള്‍ ഓഫ് ട്രാവന്‍കൂറിലെ ഡി സി ബുക്‌സിലാണ് പുസ്തക പ്രകാശനം ഒരുക്കിയിരിക്കുന്നത്. മലയാളത്തിലെ പ്രശസ്ത എഴുത്തുകാരന്‍ ബെന്യാമിനാണ് പുസ്തകത്തിന്റെ പ്രകാശനം നിര്‍വ്വഹിക്കുന്നത്.
ഏപ്രില്‍ 07 ന് ഉച്ചകഴിഞ്ഞ് 2 മണിക്കാണ് പുസ്തകപ്രകാശനം. തുടര്‍ന്ന് വിമര്‍ശകയും പ്രഭാഷകയും അദ്ധ്യാപികയുമായ ഡോ മീന ടി പിള്ളയും ശശി തരൂരുമായുള്ള മുഖാമുഖം പരിപാടിയും ഉണ്ടായിരിക്കും.
ഇരുളടഞ്ഞകാലം; ബ്രിട്ടീഷ് ഇന്ത്യയോട് ചെയ്തത് എന്ന മികച്ച കൃതിക്കു ശേഷം ശശി തരൂരീന്റേതായി പുറത്തിറങ്ങിയ പുസ്തകമാണ് ”ഞാന്‍ എന്തുകൊണ്ട് ഒരു ഹിന്ദുവാണ്‘. വര്‍ത്തമാനകാല ഇന്ത്യയുടെ സാംസ്‌കാരിക ഭൂമികയില്‍ വളരെയധികം പ്രസക്തിയുള്ള പുസ്തകമാണിത്.
പരിപാടികള്‍ തത്സമയം കാണാനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്. അതിനായി ഡി സി ബുക്‌സിന്റെ ഫേസ്ബുക്ക് പേജ് സന്ദര്‍ശിക്കുക; https://www.facebook.com/dcbooks/
Comments are closed.