DCBOOKS
Malayalam News Literature Website

നാടകാച്യാര്യന്‍ സി എന്‍ ശ്രീകണ്ഠന്‍ നായര്‍ക്ക് കൊച്ചി നഗരം സ്മൃതിവന്ദനം നല്‍കുന്നു

മലയാള നാടകവേദിയ തന്റെ നാടകത്രയത്തിലൂടെ ഭാരതീയ നാടകവേദിയുടെ അലങ്കാരമാക്കിയ നാടകാച്യാര്യന്‍ സി എന്‍ ശ്രീകണ്ഠന്‍ നായര്‍ക്ക് കൊച്ചി നഗരം സ്മൃതിവന്ദനം നല്‍കുന്നു. സി എന്‍ ശ്രീകണ്ഠന്‍ നായരുടെ ജന്മനവതിദിനത്തോടനുബന്ധിച്ച് മാര്‍ച്ച് 31 ന്, വൈകിട്ട് 6ന് ചങ്ങമ്പുഴപാര്‍ക്കില്‍വെച്ചാണ് സ്മൃതി വന്ദനം നടത്തുന്നത്.

ചടങ്ങില്‍ എം കെ സാനു, എം തോമസ് മാത്യു, ടി എം എബ്രഹാം എന്നിവര്‍ സിഎന്നിന്റെ നാടകവഴികളെ പുനര്‍വായിക്കും. കൂടാതെ മുഖ്യധാരയിലെ സി എന്‍ സാന്നിധ്യത്തെ സി ആര്‍ ഓമനക്കുട്ടന്‍ അടയാളപ്പെടുത്തും. കെ ബാലചന്ദ്രന്‍ അദ്ധ്യക്ഷനാകും.

എം കെ സാനു ഫൗണ്ടേഷന്‍, ചങ്ങമ്പുഴ സാംസ്‌കാരിക കേന്ദ്രം, ആര്‍ട്ടിസ്റ്റ് പി ജെ ചെറിയാന്‍ ഫൗണ്ടേഷന്‍, ചാവറ കള്‍ച്ചറല്‍ സെന്റര്‍ എന്നിവരുട സഹകരണത്തോടെയാണ് സി എന്‍ ശ്രീകണ്ഠന്‍ നായരുടെ ജന്മനവതി ആഘോഷിക്കുന്നത്.

Comments are closed.