പബ്ലിഷേഴ്‌സ് ഓണ്‍ പബ്ലിഷിങ്
ഇന്ത്യന്‍ പബ്ലിഷിങ് രംഗത്തെകുറിച്ചുള്ള എല്ലാവിവരങ്ങളും നല്‍കുന്ന പുസ്തകമാണ് ‘നിതാഷ ദേവസാര്‍’ എഡിറ്റുചെയ്ത പബ്ലിഷേഴ്‌സ് ഓണ്‍ പബ്ലിഷിങ് (Publishers on Publishing). ഇന്ത്യയിലെ തന്നെ മികച്ച പുസ്തകപ്രസാധകര്‍ക്കും എഡിറ്റര്‍മാര്‍ക്കും ഏറെ പ്രയോജനകരമായ അറിവുപകരുന്നതാണ് പബ്ലിഷേഴ്‌സ് ഓണ്‍ പബ്ലിഷിങ് എന്ന പുസ്തകം.
പ്രസാധനരംഗത്ത് വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്ന പരിചയസമ്പന്നരായ അറുപത്തിയഞ്ചു വ്യക്തികളുടെ കാഴ്ചപ്പാടുകളും അനുഭവങ്ങളും, കണ്ടെത്തലുകളും, ആകുലതകളുമൊക്കെ പങ്കുവയ്ക്കുന്നുണ്ട് ഈ പുസ്തകത്തില്‍ . ഇത് പ്രസാധകരംഗത്തെ വ്യത്യസ്തവും വൈവിധ്യവുമായ ലോകത്തെ തുറന്നുകാട്ടുന്നതാണ്. തുടക്കക്കാര്‍ക്ക് ഏറെ സഹായകരമായ രീതിയിലാണ് ഇതിലെ ലേഖനങ്ങളോരോന്നും.
The sector today, Indian publishing looking at itself, Policy landscape, The bigger picture: trends and opportunities, Genres: Enduring and emerging എന്നീ അഞ്ചു ഭാഗങ്ങളായിട്ടാണ് പബ്ലിഷേഴ്‌സ് ഓണ്‍ പബ്ലിഷിങില്‍ ഇന്ത്യന്‍ പ്രസാധനരംഗത്തെ മാറ്റങ്ങളെ അടയാളപ്പെടുത്തിയിരിക്കുന്നത്. അതുകൊണ്ടുതന്നെ പുസ്തകനിര്‍മ്മാണത്തിന്റെ കാതലായ അംശങ്ങളെല്ലാം ഒപ്പിയെടുത്തിട്ടുള്ളതാണ് ഈ പുസ്തകമെന്ന് നിശ്ശേഷം പറയാം.
ഇന്ത്യന്‍ പബ്ലിഷിങ് രംഗത്തെക്കുറിച്ച് സമഗ്രമായ പഠനം നടത്തേണ്ട സമയത്തുതന്നെയാണ് ഇത്തരത്തിലുള്ള ഒരു പുസ്തകം ഇറങ്ങിയതെന്നാണ് ഫ്രാങ്ക്ഫര്‍ട്ട് ബുക്ക് ഫെയര്‍ വൈസ് പ്രസിഡന്റായ ക്ലൗഡിയ കൈസര്‍ അഭിപ്രായപ്പെട്ടത്. അവരുടെ വാക്കുകളിലേക്ക്;
‘It is high time we had an updated overview of the publishing industry in India, including different perspectives. Putting this book together is a really important initiative. It will be an indispensable companion to understand the publishing sector in India,especially since it takes into consideration a number of different viewpoints’
24 വര്‍ഷമായി ഈ മേഖലയില്‍ നിറസാന്നിദ്ധ്യമായി നിക്കുന്ന വ്യക്തിയാണ് Publishers on Publishing ന്റെ എഡിറ്ററായ നതാഷ ദേവസാര്‍. API(Association of Publishers in India) യുട വൈസ് പ്രസിഡന്റ്, Flcci പബ്ലിഷിങ് കമ്മിറ്റി അംഗം, വുമണ്‍ ലീഡര്‍ഷിപ് ഫോറം ഓഫ് ഇന്ത്യയുടെ അഡൈ്വസര്‍ എന്നീ നിലയിലും നിതാഷയുടെ സാന്നിദ്ധ്യം ശ്രദ്ധേയമാണ്.
Comments are closed.