DCBOOKS
Malayalam News Literature Website

വരള്‍ച്ച കനക്കുമ്പോള്‍…

നമ്മുടെ നാട്  വളര്‍ച്ചയുടെ പിടിയിലാണ്. വെള്ളത്തിനായുള്ള ഓട്ടപ്പാച്ചിലാണ് എങ്ങും. ഇതിനിടയിലുണ്ടാകുന്ന കാട്ടുതീയും മനുഷ്യനെയും ജന്തുജാലങ്ങളെയും ചുട്ടെരിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം തമിഴ്‌നാട് തേനി വനമേഖലയിലുണ്ടായ കാട്ടുതീ മനുഷ്യജീവനുകളെയും മൃഗങ്ങളെയുമാണ് ചുട്ടെരിച്ചത്. മഴയുടെ ദൗര്‍ലഭ്യവും പ്രകൃതിയിലുണ്ടാകുന്ന മാറ്റങ്ങളുമാണ് വരള്‍ച്ചയ്ക്ക് പ്രധാനകാരണം. ഇവിടെ വരള്‍ച്ചയെക്കുറിച്ച് ചര്‍ച്ചചെയ്യുകയാണ് സുരേഷ് മണ്ണാറശ്ശാല തയ്യാറാക്കിയ പ്രകൃതിക്ഷേഭങ്ങള്‍ എന്ന പുസ്തകം.

പ്രകൃതിദുരന്തങ്ങളുടെ കൂട്ടത്തില്‍ പ്രധാനപ്പെട്ട ഒരു പ്രതിഭാസമാണ് വരള്‍ച്ച. വരള്‍ച്ചയുടെ കെടുതികള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍അനേകം ജീവന്‍ അപഹരിക്കാറുംണ്ട്. കിഴക്കേ ആഫ്രിക്കയിലാണ്ഏറ്റവും അധികം വരള്‍ച്ച അനുഭവപ്പെടുന്നത്. കൃഷി മുഖ്യ തൊഴിലായി സ്വീകരിച്ചിട്ടുള്ള സോമാലിയ, എത്യോപ്യ, സുഡാന്‍, ടാന്‍സാനിയ, കെനിയ എന്നീ പൂര്‍വആഫ്രിക്കന്‍ രാജ്യങ്ങള്‍ മഴയുടെ കുളിര്‍മ അപൂര്‍വമായി മാത്രം അനുഭവിക്കുന്നവരാണ്. 2006 മാര്‍ച്ചിലാണ് ഇവിടെ ഏറ്റവും വലിയ വരള്‍ച്ചയുണ്ടാായത്. കാര്‍ഷിക പ്രാധാന്യമുള്ള പ്രദേശമാണിത്. കൃഷിക്കും കന്നുകാലിവളര്‍ത്തലിനും വരള്‍ച്ച എന്നും അപകടകരമാണ്. ഒരു പ്രദേശത്തിന്റെ ജലാംശം കുറയുമ്പോള്‍ അവിടെയുള്ള ലവണാംശം വര്‍ദ്ധിക്കുകയും ജീവജാലങ്ങള്‍ക്ക് ഹാനിവരുത്തുകയും ചെയ്യുന്നു. അപൂര്‍വം ആഫ്രിക്കന്‍ രാജ്യങ്ങളില്‍ മിക്കവാറുമുണ്ടാകുന്ന കൊടുംവരള്‍ച്ചമൂലം ധാരാളം കന്നുകാലികള്‍ വര്‍ഷം തോറും ചത്തൊടുങ്ങാറുണ്ട്. വരള്‍ച്ചബാധിത പ്രദേശത്തുനിന്നും പുല്‍ക്കൊടിപോലും അപ്രത്യക്ഷമാകുന്നു. വിവിധതരത്തിലുള്ള വന്യമൃഗങ്ങളാല്‍ സമ്പന്നമാണ് ആഫ്രിക്ക. മുതലകളും ഹിപ്പോപ്പൊട്ടാമസുമെല്ലാം വരള്‍ച്ചയുടെ പിടിയിലമര്‍ന്ന് ജീവന്‍ വെടിയാറുണ്ട്. മധ്യരേഖാപ്രദേശങ്ങളില്‍ ആഗോളതാപനം മൂലമുള്ള കെടുതികള്‍ വളരെയധികം അനുഭവിക്കേണ്ടിവരുന്നതിനാല്‍ അവിടെ വരള്‍ച്ച കൂടുതല്‍ അനുഭവപ്പെടുന്നു. വര്‍ദ്ധിച്ചുവരുന്ന വനനശീകരണവും വരള്‍ച്ചയ്ക്ക് കാരണമാകുന്നു.

ഒരു പ്രദേശത്തിന്റെ ജലദൗര്‍ലഭ്യം മാസങ്ങളോളമോ വര്‍ഷങ്ങളോളമോ തുടരുമ്പോഴുണ്ടാകുന്ന ദുരന്തമാണ് വരള്‍ച്ച. ശരാശരി സാന്ദ്രീകരണത്തിന്താഴെ സ്ഥിരമായി ഇതുണ്ടാാകുമ്പോള്‍ വരള്‍ച്ചയുടെ തോത് കൂടുന്നു. ആ പ്രദേശത്തുള്ള കൃഷിയെയും പരിസ്ഥിതിയെയും ഇത് കാര്യമായി സ്വാധീനിക്കുന്നു. വരള്‍ച്ച വളരെക്കാലം നീണ്ടുനില്‍ക്കുമ്പോഴാണ് ആ പ്രദേശത്തിന്റെ സാമ്പത്തികനിലതന്നെ തകരുന്നത്. ഈ ആഗോള പ്രതിഭാസം കാര്‍ഷികരംഗത്ത് വലിയ പ്രത്യാഘാതങ്ങളാണ് സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്. ഓരോ വര്‍ഷവും കൃഷിഭൂമിയുടെ വിസ്തൃതി കുറഞ്ഞു കൊണ്ടിരിക്കുന്നു. ചില പ്രദേശത്തെത്തുന്ന ദേശാടനക്കിളികളുടെ എണ്ണത്തെയും ഇത് കാര്യമായി ബാധിക്കുന്നു. ദീര്‍ഘകാലത്തെ വരള്‍ച്ച പാരിസ്ഥിതികവും കാര്‍ഷികവും സാമ്പത്തികവുമായ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. വരള്‍ച്ചബാധിത പ്രദേശത്തുനിന്നും കര്‍ഷകര്‍ ഒന്നടങ്കം പലായനം ചെയ്യുക പതിവാണ്. ഭക്ഷ്യോത്പാദനത്തിന്റെ അഭാവത്തിലാണ് ഇത് സംഭവിക്കുന്നത്. ഒരു പ്രദേശത്തെ ജനസംഖ്യ അവിടെയുള്ളകൃഷിയെയാണ് പ്രധാനമായും ആശ്രയിക്കുന്നത്. ജലത്തിന്റെ ഗുണമേന്മ കുറയ്ക്കുന്നതിന് വരള്‍ച്ച കാരണമാകുന്നു. കുറഞ്ഞ ജലസാന്നിദ്ധ്യം മലിനീകരണസാധ്യത വര്‍ദ്ധിപ്പിക്കുന്നു. ജല സ്രോതസ്സുകളൊക്കെ വരള്‍ച്ചയുടെ പിടിയിലകപ്പെടുന്നു.

വരള്‍ച്ച മൂലമുണ്ടാകുന്ന പ്രശ്‌നങ്ങള്‍ താഴെപ്പറയുന്നവയാണ്;

ഉത്പാദനം കുറയുകയും ധാന്യക്കലവറ ശുഷ്‌കമാവുകയും ചെയ്യുന്നു. പൊടിപടലങ്ങള്‍ കൂടുന്നതിന്റെ ഫലമായി പ്രകൃതിസൗന്ദര്യം കുറയുന്നു. ജലദൗര്‍ലഭ്യം കൃഷിയെ ബാധിക്കുന്നു. ഭൗമജല വന്യജീവികള്‍ക്ക് ഹാനികരമാണിത്. നിര്‍ജ്ജലീകരണം, പോഷകക്കുറവ് എന്നിവ വരള്‍ച്ചയുടെ കാരണങ്ങളാകുന്നു. ദേശാന്തരഗമനത്തിന് ഇത്  വഴിയൊരുക്കുന്നു. വൈദ്യുതോത്പാദനം കുറയുകയും വ്യാവസായികമായ ജലത്തിന് ദൗര്‍ലഭ്യം നേരിടുകയും ചെയ്യുന്നു. അണക്കെട്ടുകള്‍ ശൂന്യമാവുകയും, പാമ്പുകള്‍ ആ പ്രദേശം വിട്ടുപോവുകയും പരിസ്ഥിതിവ്യൂഹം തകരാറിലാകുകയും ചെയ്യുന്നു. വിഷപ്പാമ്പുകള്‍ക്ക് വിഷമേറുന്നു. ആകെ സാമൂഹികമായ സ്തംഭനാവസ്ഥയുണ്ടാകുന്നു. കാട്ടുതീയുണ്ടാകുന്നത് മിക്കപ്പോഴും കൊടുംവരള്‍ച്ചയെത്തുടര്‍ന്നാണ്. ലോകത്തിന്റെ നാനാഭാഗങ്ങളില്‍ ഇടയ്ക്കിടെ ഉണ്ടാകുന്ന കാലാവസ്ഥാ വ്യതിയാനങ്ങളില്‍പ്പെട്ട ഒരു പ്രതിഭാസമാണ് വരള്‍ച്ച. ജലസേചനത്തിലൂടെയും വിളവിറക്കലിലൂടെയും വരള്‍ച്ചയുടെ തീവ്രത ആധുനിക മനുഷ്യന്‍ കുറയ്ക്കുന്നുണ്ട്. എന്നാല്‍ തത്ത്വദീക്ഷയില്ലാത്ത കാര്‍ഷികരീതികള്‍ വിപരീതഫലം ഉളവാക്കാറുമുണ്ട്. 1960-കള്‍ക്ക് ശേഷം ആഫ്രിക്കയിലെ ചാഡ് തടാകം വളരെയികം വിസ്തൃതി കുറഞ്ഞരീതിയിലായിരിക്കുന്നു. ഇടയ്ക്കിടെ ഉണ്ടാകുന്ന വരള്‍ച്ച ആഫ്രിക്കയുടെ പല ഭാഗങ്ങളിലും മരുഭൂമികള്‍ സൃഷ്ടിച്ചിരിക്കുന്നു. വടക്കുപടിഞ്ഞാറന്‍ ഭാഗത്തുള്ള സുഡാനില്‍ ഇതിന്റെ പ്രതിഫലനം കാണാന്‍ കഴിയുന്നു. അവിടെയുണ്ടായ ഡാര്‍ഫര്‍പ്രശ്‌നത്തിന്റെ കാരണം വരള്‍ച്ച, മരുഭൂമിവത്കരണം, ജനസംഖ്യ വര്‍ധന എന്നിവയാണ്. ഏതാണ്ട് 2.4 ബില്യന്‍ ജനങ്ങള്‍ ഹിമാലയന്‍ നദീതടങ്ങളിലാണ് അധിവസിക്കുന്നത്.

ഇന്ത്യ,ചൈന, പാകിസ്ഥാന്‍, ബംഗ്ലാദേശ്, നേപ്പാള്‍, മ്യാന്‍മാര്‍ എന്നിവിടങ്ങളിലൊക്കെ വരള്‍ച്ചയ്ക്ക് ശേഷം വെള്ളപ്പൊക്കം സാധാരണമാണ്. ഇന്ത്യയിലെ വരള്‍ച്ച ഗംഗാനദിയുടെ പ്രവാഹത്തെ കാര്യമായി സ്വാധീനിക്കാറുണ്ട് . വടക്കേ അമേരിക്കയുടെ പടിഞ്ഞാറേ തീരങ്ങളിലുള്ള റോക്കി
പര്‍വ്വതങ്ങളില്‍നിന്നും സിയറ നവേദയില്‍നിന്നുമൊക്കെ ഒഴുകിവരുന്ന മഞ്ഞുപാളികളെ പലപ്പോഴും വരള്‍ച്ച ബാധിക്കാറുണ്ട്. 2005-ല്‍ ആമസോണ്‍ നദീതടത്തില്‍പോലും കഴിഞ്ഞ നൂറു വര്‍ഷത്തില്‍ അനുഭവപ്പെട്ട ഏറ്റവും വലിയ വരള്‍ച്ചയാണുണ്ടായത്. 2006 ജൂലൈ 23-നു
പ്രസിദ്ധീകരിച്ച ശാസ്ത്രലേഖനത്തെ വുഡ്‌ഹോള്‍ റിസര്‍ച്ച് സെന്റര്‍ ഇന്നത്തെ വനങ്ങള്‍ക്ക് ഇതേ രീതിയില്‍ മൂന്നു വര്‍ഷം കൂടി മാത്രമേ വരള്‍ച്ചയെ അതിജീവിക്കാന്‍ കഴിയുകയുള്ളൂ എന്നു വാദിക്കുന്നു. ആമസോണ്‍ നദീതടത്തിലെ വരള്‍ച്ചക്കുള്ള പ്രധാനകാരണം വനനശീകരണമാണെന്നാണ് ബ്രസീലിയന്‍ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ആമസോണ്‍ റിസര്‍ച്ച് സെന്ററിന്റെ അഭിപ്രായം. പ്രാദേശിക കാലാ വസ്ഥാവ്യതിയാനത്തിനും കാട്ടുതീയ്ക്കും വര്‍ദ്ധിച്ചുവരുന്ന വരള്‍ച്ച കാരണമാകുന്നു. ആസ്‌ട്രേലിയന്‍ മരുഭൂമിയുടെ ഭൂരിഭാഗവും ഇത്തരത്തില്‍ വരള്‍ച്ചയുടെ ഫലമായുണ്ടായതാണ്. ആസ്‌ട്രേലിയയുടെയും അമേരിക്കയുടെയും ശാസ്ത്രകാരണ്ടാരുടെ നിഗമനപ്രകാരം900 വര്‍ഷങ്ങള്‍ക്കു മുമ്പുതന്നെ മനുഷ്യാധിവാസം മൂലം വരള്‍ച്ചയുണ്ടായിട്ടുണ്ടെന്നാണ്. കടന്നുകയറ്റക്കാരുടെ അതിപ്രസരം മൂലം ആസ്‌ത്രേലിയയുടെ ഉള്‍ഭാഗത്തുനിന്നും ഇന്നു മണ്‍സൂണ്‍കാറ്റ് അവിടേക്ക് കടന്നെത്തുന്നില്ല. മുറേഡാര്‍ലിങ് നദീതടത്തിലെ പല പ്രദേശങ്ങളും ഇന്ന് വരള്‍ച്ചയുടെപിടിയില്‍ അമര്‍ന്നിരിക്കുന്നു. കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ ദശകങ്ങളായുണ്ടാകുന്ന വരള്‍ച്ചയുടെ കാഠിന്യമേറിക്കൊണ്ടിരിക്കുക
യാണ്. വരള്‍ച്ചയുടെ ഫലമായി ഏതാണ്ട് 4 മില്യന്‍ ജനങ്ങള്‍ക്ക് ഭക്ഷണത്തിന്റെ ദൗര്‍ലഭ്യവുമുണ്ടാവുന്നുണ്ട്.

കേരളത്തില്‍ ശരാശരി 120 ദിവസം നല്ല മഴ ലഭിക്കുന്നു. എന്നാല്‍ ഇന്ത്യയിലെ രാജസ്ഥാന്‍, ഗുജറാത്ത് സംസ്ഥാനങ്ങളില്‍ ശരാശരി 30 ദിവസമാണ് മഴ ലഭിക്കുന്നത്. ജൂണ്‍മുതല്‍ നവംബര്‍വരെ കേരളത്തില്‍ മഴക്കാലമാണ്. എന്നാല്‍ ജനുവരിമുതല്‍ മെയ് പകുതിവരെ വര്യു
കാലാവസ്ഥ അനുഭവപ്പെടുന്നു. ഈ കാലത്താണ് വരള്‍ച്ചാഭീഷണി നേരിടുന്നത്. വരള്‍ച്ചയെ അതിജീവിക്കുന്നതിന് ഓരോ പ്രദേശവും ഭൂപ്രകൃതിയനുസരിച്ചുള്ള തയ്യാറെടുപ്പുകള്‍ നടത്തേണ്ടത് അത്യാവശ്യമായ സംഗതിയാണ്.

 

Comments are closed.