പുരസ്‌കാര നിറവില്‍ ഇന്ദ്രന്‍സ് സിനിമാ ഓര്‍മകള്‍ പങ്കുവയ്ക്കുന്നു
പിന്നിട്ട വഴികളിലേക്ക് തിരിഞ്ഞുനോക്കുമ്പോള്‍ സന്തോഷം തന്നെയാണ് തോന്നുന്നത്. സ്വപ്‌നം കണ്ടതിലും ഉയരത്തില്‍ എത്താന്‍ കഴിഞ്ഞു. നടന്‍ എന്ന നിലയില്‍ വളരെ ആത്മാര്‍ത്ഥമായി ജോലിചെയ്യന്നു. അത്യാഗ്രഹങ്ങളൊന്നും ഉള്ളില്‍ കടന്നുകൂടാന്‍ ഒരിക്കലും അനുവദിക്കാറില്ല. കുറേ നല്ല സംവിധായകരോടൊപ്പം മികച്ച സിനിമകളില്‍ അഭിനയിക്കാന്‍ കഴിഞ്ഞു. പ്രേംസനീര്‍ മുതല്‍ ഏറ്റവും പുതിയ തലമുറയില അഭിനേതാക്കളുമായി വരെ ഇടപെടാന്‍ കഴിഞ്ഞു. കുറേനല്ല മനുഷ്യരെ ജീവിതത്തിന്റെ ഭാഗമാക്കാന്‍ കഴിഞ്ഞു. അതുപോല ഒരുപാട് യാത്രകളും നടത്താന്‍പറ്റി…വി സി അഭിലാഷിന്റെ ആളൊരുക്കം എന്ന ചിത്രത്തിലൂടെ മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് നേടിയ ഇന്ദ്രന്‍സ് തന്റെ സിനിമാ ഓര്‍മകള്‍ പങ്കുവയ്ക്കുകയാണ്.
മാധ്യമപ്രവര്‍ത്തകനായ ഷംസുദ്ദീന്‍ കുട്ടോത്തിന്റെ സഹായത്തോടെ എഴുതിയ സൂചിയും നൂലും എന്ന ഓര്‍മ്മ പുസ്തകത്തിലാണ് മലയാളത്തിന്റെ ചാര്‍ലിചാപ്ലിന്‍ എന്ന് അറിയപ്പെടുന്ന ഇന്‍ന്ദ്രന്‍സ് തന്റെ കഴിഞ്ഞകാലജീവിതത്തെ കുറിച്ച് ഓര്‍മ്മിക്കുന്നത്. വെറും നാലാം ക്ലാസ് മാത്രം പഠിത്തമുള്ള അമ്മാവന്റെ തയ്യല്‍കടയില്‍ അല്ലറചില്ലറ കൈപ്പണികളുമായി നിന്ന സുരേന്ദ്രന്‍ എങ്ങനെ മലയാളികളെല്ലാം ഇഷ്ടപ്പെടുന്ന ഒരു നടനിലേക്ക് വളര്‍ന്നു എന്ന ചോദ്യത്തിനുള്ള ഉത്തരം കൂടിയാണ് സുചിയും നൂലും എന്ന ഈ ഓര്‍മ്മ പുസ്തകം.
ഒരുപാട് ചൂചിക്കുഴികളിലൂടെ നൂലുപോലെ നൂര്‍ന്നുവന്ന ജീവിതമാണ് എന്റേത്. പാലവിളവീട്ടില്‍ കൊച്ചുവേലുവിന്റെ മകന്‍ സുരേന്ദ്രന്‍, ഇന്നത്തെ നടന്‍ ഇന്ദ്രന്‍സായിമാറിയതിനുപിന്നില്‍ ഒരുപാട് സങ്കടങ്ങളും ശ്രമങ്ങളും സ്വപ്‌നങ്ങളുമുണ്ട്. പല നിറങ്ങളിലും നിറക്കേടുകളിലും തുന്നിയെടുത്തതാണ് ഞാനെന്റെ നക്ഷത്രക്കുപ്പായം. അതിന് എനിക്കൊപ്പം ഒരുപാട് പേര്‍ നിന്നിട്ടുണ്ട് എന്ന് അദ്ദേഹം കൃതജ്ഞതയോടെ ഓര്‍ക്കുന്നു.
പല നൂലിഴകളില്‍ വര്‍ണ്ണപ്പകിട്ടാര്‍ന്ന കുപ്പായങ്ങള്‍ തയിച്ച് ഒടുവില്‍ അതിലൊരെണ്ണം അണിഞ്ഞാണ് അദ്ദേഹം അഭ്രപാളിയിലെത്തിയത്. കണ്ണീരും കയ്യുകായിനടന്നകാലവും സൗഭാഗ്യങ്ങളുടെ നാളുകളും എല്ലാം അദ്ദേഹം ഈ പുസ്തകത്തില്‍ വിവരിക്കുന്നു. മലയാള സിനിമാ സൗന്ദര്യസങ്കല്പങ്ങളെതന്നെ മാറ്റിയെഴുതിയ ഇന്ദ്രന്‍സ് എന്ന ആ മഹാനടന്റെ ജീവിതം അനാവരണം ചെയ്യുന്ന സൂചിയും നൂലും, അപകര്‍ഷതാബോധത്തിന്റെയും അസൂയയുടെയും ശത്രുതയുടെയും ഇടയില്‍ ജീവിതം നശിപ്പിച്ചുകളയുന്ന ഓരോവ്യക്തികള്‍ക്കുമുള്ള പാഠമാണ്. നല്ലനിലയിലേക്ക് ഉയര്‍ന്നുവരാണുള്ള വിജയത്തിന്റെ അനുഭവപാഠം. 2017 ലാണ് ഡി സി ബുക്‌സ് സൂചിയും നൂലും പ്രസിദ്ധീകരിച്ചത്.
Comments are closed.