സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനം ഇന്ന്
സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ വ്യാഴാഴ്ച പ്രഖ്യാപിക്കും. ഉച്ചയ്ക്ക് 12നാണ് പ്രഖ്യാപനം. ഇറാഖില്‍ തീവ്രവാദികളുടെ പിടിയലകപ്പെട്ട മലയാളി നഴ്‌സുമാരുടെ അതിജീവനത്തിന്റെ കഥ പറഞ്ഞ ടേക് ഓഫിലെ പ്രകടനത്തിന് പാര്‍വതിയും ഉദാഹരണം സുജാതയിലെ ടൈറ്റില്‍ വേഷം അവിസ്മരണീയമാക്കിയതിന് മഞ്ജുവാര്യരും മികച്ച നടിമാരുടെ മത്സരത്തിന് അവസാന റൗണ്ടിലുണ്ട്. മികച്ച നടന്‍മാരുടെ മത്സരത്തിന് ഫഹദ് ഫാസിലും, സുരാജ് വെഞ്ഞാറുമൂടും അവസാനറൗണ്ടിലെത്തിയിരിക്കുന്നു. തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിലെ അഭിനയത്തിനാണ് ഇവരെ പരിഗണിച്ചിരിക്കുന്നത്.
സഞ്ജു സുരേന്ദ്രന്റെ ഏദന്‍ എന്ന ചിത്രം ഒരു പ്രധാന അവാര്‍ഡ് ഉറപ്പിച്ചുവെന്നാണ് ലഭിക്കുന്ന സൂചന. ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത തൊണ്ടിമുതലും ദൃക്‌സാക്ഷിയും രണ്ടിലേറെ അവാര്‍ഡുകള്‍ക്കായി പരിഗണിക്കപ്പെടുന്നു. അഭിനയത്തിന് ഫഹദ് ഫാസിലും, സുരാജ് വെഞ്ഞാറുമൂടും ഈ ചിത്രത്തെ മുന്‍നിര്‍ത്തി രംഗത്തുണ്ട്. സംവിധാനം, തിരക്കഥ എന്നീ അവാര്‍ഡുകള്‍ക്കും ഈ ചിത്രം അവസാന റൗണ്ടിലെത്തി. മികച്ച നടനാകാന്‍ ഹേ ജൂഡിലെ പ്രകടനത്തിലൂടെ നിവിന്‍ പോളിയും കാറ്റ് എന്ന ചിത്രത്തിലൂടെ ആസിഫ് അലിയും രക്ഷാധികാരി ബൈജു ഒപ്പ് എന്ന ചിത്രത്തിലൂടെ ബിജു മേനോനും മാറ്റുരയ്&്വംിഷ;ക്കുന്നു. കാറ്റിലെ പ്രകനടത്തിന് മുരളി ഗോപി സഹനടനുള്ള അന്തിമപട്ടികയിലുണ്ട്.
മികച്ച ചിത്രം, സംവിധാനം എന്നീ അവാര്‍ഡുകള്‍ക്ക് ഇത്തവണ പോരാട്ടം ശക്തമാണ്. പ്രതീക്ഷിക്കാത്ത അവാര്‍ഡുകളാകും ഈ ഗണത്തില്‍ പ്രഖ്യാപിക്കുക. സഞ്ജു സുരേന്ദ്രന്‍ (ഏദന്‍) മഹേഷ് നാരായണന്‍ (ടേക്ക് ഓഫ്), പ്രിയനന്ദനന്‍ (പാതിരാക്കാലം), സുദേവന്‍ (അകത്തോ പുറത്തോ), അരുണ്‍കുമാര്‍ അരവിന്ദ് (കാറ്റ്) എന്നിവര്‍ തമ്മിലാണ് പ്രധാന മത്സരം.
110 ചിത്രങ്ങളില്‍ നിന്നും ജൂറി അവസാനം പരിഗണിച്ച മറ്റ് ചിത്രങ്ങള്‍ ഇവയാണ്. സനല്‍കുമാര്‍ ശശിധരന്റെ എസ്.ദുര്‍ഗ, ഈ മ യൗ (ലിജോ ജോസ് പെല്ലിശേരി) പറവ (സൗബിന്‍ ഷാഹിര്‍), ഈട (ബി.അജിത്കുമാര്‍) ഭയാനകം(ജയരാജ്), ടെലിസ്&്വംിഷ;കോപ്(എം.ബി.പത്മകുമാര്‍), പശു (എം.ഡി.സുകുമാരന്‍), കിണര്‍ (എം.എ.നിഷാദ്), സ്വയം(ആര്‍.ശരത്), ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള(അല്‍ത്താഫ് സി. സലീം), വിശ്വാസപൂര്‍വം മന്‍സൂര്‍ (പി.ടി.കുഞ്ഞുമുഹമ്മദ്)തുടങ്ങിയ ചിത്രങ്ങള്‍ വിവിധ അവാര്‍ഡുകള്‍ക്കു പരിഗണിക്കപ്പെടാം. സംഗീത രംഗത്തെ അവാര്‍ഡുകള്‍ക്കായി മറ്റു ചില സിനിമകളും പരിഗണിക്കുന്നു. സംവിധായകന്‍ ടി.വി ചന്ദ്രന്‍ ചെയര്‍മാനായ ജൂറിയാണ് അവാര്‍ഡുകള്‍ നിര്‍ണയിക്കുന്നത്.
Comments are closed.