വി എം ദേവദാസിന് ചെറുകഥാ പുരസ്കാരം
സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന കൃതി രാജ്യാന്തര സാഹിത്യോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച നീലകണ്ഠപ്പിള്ള സ്മാരക ചെറുകഥാ മത്സരത്തില്‍ വി.എം. ദേവദാസിന് ഒന്നാം സമ്മാനം.
വി.എം. ദേവദാസിന്റെ പന്തിരുകുലം എന്ന ചെറുകഥയാണ് പുരസ്കാരം. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവുമാണ് പുരസ്കാരം. രണ്ടാം സ്ഥാനം അനില്‍ ദേവസ്സിയുടെ ഗൂഗ്ള്‍ മേരി കരസ്ഥമാക്കി(50,000 രൂപ), മൂന്നാം സ്ഥാനം ഡോ. എം. ഡി. പവിത്രയുടെ നിന്നോളമില്ല മറ്റാരും നേടി (25,000 രൂപ).
എസ്പിസിഎസ് വൈസ് പ്രസിഡന്റ് പി. വി. കെ. പനയാലാണ് സമ്മാന വിജയികളെ പ്രഖ്യാപിച്ചത്. 404 ചെറുകഥകളാണ് മത്സരത്തില്‍ ലഭിച്ചത്. ഡോ. എം. തോമസ് മാത്യു, കടത്തനാട്ട് നാരായണന്, വി. എസ്. ബിന്ദു എന്നിവരടങ്ങുന്ന ജൂറിയാണ് വിജയികളെ തെരഞ്ഞെടുത്തത്.
മാര്‍ച്ച് ആറിനു വൈകിട്ട് അഞ്ചിനു നടക്കുന്ന ചടങ്ങില്‍ എം.ടി. വാസുദേവന്‍ നായര്‍ പുരസ്കാരങ്ങള്‍ സമ്മാനിക്കും.
Comments are closed.