കാഞ്ഞങ്ങാട് വ്യാപാരഭവനില്‍ ഡി സി ബുക്‌സ് പുസ്തകമേള
കാസര്‍കോഡ് ജില്ലയിലെ കാഞ്ഞങ്ങാട് ഡി സി ബുക്‌സ് മെഗാബുക്‌ഫെയര്‍ സംഘടിപ്പിക്കുന്നു. ഫെബ്രുവരി 5 മുതല്‍ 15 വരെ കാഞ്ഞങ്ങാട് വ്യാപാരഭവനിലാണ് പുസ്തകമേള ക്രമീകരിച്ചിരിക്കുന്നത്.
മേളയില്‍ അന്തര്‍ദേശീയ – ദേശീയ – പ്രാദേശിക തലങ്ങളിലെ എല്ലാ പ്രധാന പ്രസാധകരുടെയും ഫികഷ്ന്‍, നോണ്‍-ഫികഷ്ന്‍, പോപ്പുലര്‍ സയന്‍സ്, സെല്‍ഫ് ഹെല്‍പ്പ്, ക്ലാസിക്‌സ്, കവിത, നാടകങ്ങള്‍, ആത്മകഥ/ ജീവചരിത്രം, മതം/ ആദ്ധ്യാത്മികം, തത്ത്വചിന്ത, ജ്യോതിഷം, വാസ് തു, ചരിത്രം, ആരോഗ്യം, മനഃശാസ്ത്രം, പാചകം, ബാലസാഹിത്യം, യാത്രാവിവരണം തുടങ്ങി വിവിധ മേഖലകളിലുള്ള ബെസ്റ്റ് സെല്ലറുകളും ഏറ്റവും പുതിയ പുസ്തകങ്ങളും ലഭ്യമാണ്.
കൂടാതെ, സമ്പൂര്‍ണ്ണ കൃതികള്‍, ജ്യോതിഷ്മതി നൂറ്റാണ്ടുപഞ്ചാംഗം, പുരാണിക് എന്‍സൈക്ലോപീഡിയ, ശബ്ദതാരാവലി, കേരള സ്ഥലവിജ്ഞാനകോശം, നമ്മുടെ നാടോടിക്കഥകളും ഐതിഹ്യങ്ങളും, വിവിധതരം ഡിക്ഷ്ണറികള്‍ തുടങ്ങി റഫറന്‍സ് പുസ്തകങ്ങളുടെ വിപുലമായ ശേഖരംതന്നെ ഒരുക്കിയിട്ടുണ്ട്. മാറിക്കൊണ്ടിരിക്കുന്ന പാഠ്യപദ്ധതി ഉയര്‍ത്തുന്ന വെല്ലുവിളികള്‍ നേരിടാന്‍ വിദ്യാര്‍ത്ഥികളെ പ്രാപ്തരാക്കുന്ന തരത്തിലുള്ള മികച്ച പുസ്തകങ്ങളുടെ ശേഖരമണ് ഈ മേളയുടെ മറ്റൊരു പ്രത്യേകത.
പുസ്തകമേള കാണുന്നതിനും തിരഞ്ഞെടുക്കുന്നതിനും കൂടുതല്‍ സൗകര്യങ്ങളും വായനക്കാര്‍ക്കായി ഇവിടെ ക്രമീകരിച്ചിട്ടുണ്ട്. നിങ്ങള്‍ ആഗ്രഹിക്കുന്ന പുസ്തകങ്ങള്‍ 50% വരെ വിലക്കിഴിവില്‍ വാങ്ങാം എന്നുള്ളതാണ് മേളയുടെ മറ്റൊരു സവിശേഷത. രാവിലെ 10 മുതല്‍ രാത്രി 8 വരെ മേള സന്ദര്‍ശിക്കാനും പുസ്തകങ്ങള്‍ തിരഞ്ഞെടുക്കാനുമുള്ള സൗകര്യങ്ങള്‍ സജ്ജീകരിച്ചിട്ടുണ്ട്.
കൂടതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടേണ്ട നമ്പര്‍ :9946109680
Comments are closed.