വാരഫലം(ജനുവരി 28 മുതല്‍ ഫെബ്രുവരി 3 വരെ)
അശ്വതി: പൊതുപ്രവര്‍ത്തകര്‍ക്ക് അപവാദം കേള്‍ക്കേണ്ടിവരും. ദാമ്പത്യ കലഹമവസാനിക്കും. പാര്‍ട്ണര്‍ഷിപ്പ് ബിസിനസില്‍ നേട്ടം. നാഡീസംബന്ധമായ അസുഖങ്ങള്‍. വിദ്യാഭ്യാസത്തില്‍ ഉന്നത വിജയം. ഗൃഹനിര്‍മാണത്തില്‍ തടസം മാറും.
ഭരണി: കരാര്‍ പണികളില്‍നിന്നു നേട്ടം. ഉന്നത ഉദ്യോഗസ്ഥര്‍ക്ക് കീഴ്ജീവനക്കാര്‍ മൂലം വിഷമങ്ങള്‍. പൈതൃകസ്വത്തു ലഭിക്കും. വിദേശ തൊഴില്‍ സാധ്യത. പിതാവിന് രോഗം. ഉദ്യോഗസ്ഥര്‍ക്കു സ്ഥലംമാറ്റം. ഭക്ഷണസുഖക്കുറവുണ്ടാകും.
കാര്‍ത്തിക: തൊഴില്‍പരമായ നേട്ടങ്ങള്‍ കൈവരിക്കും. ഔഷധ സേവയില്‍ ആരോഗ്യം വീണ്ടെടുക്കും. സര്‍ക്കാര്‍ രേഖകള്‍ ലഭിക്കും. പണമിടപാടുകളില്‍ മികവു പുലര്‍ത്തും. കടങ്ങള്‍ വീട്ടും. വാസ സ്ഥാനമാറ്റത്തിനു സാധ്യത. വാക്കുതര്‍ക്കങ്ങള്‍ക്കു സാധ്യത.
രോഹിണി: കാര്യവിജയം. കൈമോശം വന്ന വസ്തുക്കള്‍ തിരികെ ലഭിക്കാന്‍ സാധ്യത. കുടുംബത്തിലെ മുതിര്‍ന്ന അംഗങ്ങള്‍ക്ക് അസുഖങ്ങള്‍ പിടിപെടും. ആശ്രയിച്ചു കഴിയുന്നവരില്‍നിന്നുള്ള എതിര്‍പ്പ് നേരിടും. വ്യവഹാരങ്ങളില്‍ വിജയം.
മകയിരം: മംഗളകര്‍മങ്ങളില്‍ സംബന്ധിക്കും. തൊഴില്‍പരമായ മാറ്റങ്ങള്‍ക്കു സാധ്യത. വിവാഹാലോചനകളില്‍ തീരുമാനം. വാഹനംമൂലം പരുക്കിനു സാധ്യത. സുഹൃത്തുക്കളുമായി അഭിപ്രായഭിന്നത ഉടലെടുക്കും. ഭക്ഷണ സുഖം ലഭിക്കും.
തിരുവാതിര: ധനപരമായ വിഷമതകള്‍ക്കു ശമനം. പ്രവര്‍ത്തനങ്ങളില്‍ വിജയം. അകന്നു കഴിഞ്ഞിരുന്ന ദമ്പതികള്‍ ഒന്നിക്കും. ഗൃഹോപകരണങ്ങള്‍ക്കായി പണം ചെലവിടും. ചെറിയ വീഴ്ച, പരുക്ക് ഇവയ്ക്ക് സാധ്യതയുള്ളതിനാല്‍ ശ്രദ്ധിക്കുക.
പുണര്‍തം: യാത്രകള്‍ വേണ്ടിവരും. തൊഴില്‍പരമായ മികവുണ്ടാകും. പ്രവര്‍ത്തന മേഖലയില്‍ മാറ്റങ്ങള്‍ക്കു സാധ്യത. ഗൃഹോപകരണങ്ങള്‍ വാങ്ങും. ബിസിനസില്‍ പണം മുടക്കും. മത്സരപ്പരീക്ഷകള്‍, ഇന്റര്‍വ്യൂ എന്നിവയില്‍ വിജയം.
പൂയം: മാനസിക സംഘര്‍ഷം അനുഭവിക്കും. ഏറ്റെടുത്ത പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാനാകാതെ വിഷമിക്കും തര്‍ക്കങ്ങളിലേര്‍പ്പെടാതെ ശ്രദ്ധിക്കുക. ഒന്നിലധികം തവണ യാത്ര വേണ്ടിവരും. നേത്ര, കര്‍ണരോഗ സാധ്യത.
ആയില്യം: സ്ഥാനഭ്രംശം ഉണ്ടായേക്കും. വാക്കുപാലിക്കാന്‍ പണം കടം വാങ്ങേണ്ടിവരും. പരിശ്രമങ്ങളില്‍ വിജയസാധ്യത കുറയും. അലര്‍ജി, ത്വക്ക്‌രോഗ സാധ്യത. മുതിര്‍ന്നവരുമായി അഭിപ്രായ ഭിന്നത. ജലജന്യരോഗങ്ങള്‍ പിടിപെടും.
മകം: അനുകൂല ഫലങ്ങള്‍ വര്‍ധിക്കും. സഹോദര ഗുണം വര്‍ധിക്കും. എതിര്‍ത്തിരുന്ന ഘടകങ്ങള്‍ അനുകൂലമാകും. സ്വന്തമായി ബിസിനസ് നടത്തുന്നവര്‍ക്ക് ലാഭങ്ങള്‍ പ്രതീക്ഷിക്കാം. സേനാ വിഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഉദ്യോഗക്കയറ്റം.
പൂരം: പലതരത്തിലുള്ള സുഖാനുഭവങ്ങള്‍. ഗൃഹത്തിലേക്ക് ഉപകരണങ്ങള്‍ വാങ്ങും. കടങ്ങള്‍ വീട്ടാന്‍ അവസരം. മേലധികാരികളില്‍നിന്ന് ആനുകൂല്യങ്ങള്‍ കൈപ്പറ്റും. തൊഴിലന്വേഷകര്‍ക്ക് അനുകൂലം. ഭവനനിര്‍മാണം പൂര്‍ത്തീകരിക്കും.
ഉത്രം: അനുകൂലഫലങ്ങള്‍ വര്‍ധിക്കും. ദമ്പതികള്‍ തമ്മില്‍ നിലനിന്നിരുന്ന പ്രശ്‌നങ്ങള്‍ പരിഹൃതമാകും. കടങ്ങള്‍ വീട്ടാന്‍ സാധിക്കും. തൊഴില്‍മേഖല പുഷ്ടിപ്പെടും. വിദ്യാര്‍ഥികള്‍ക്ക് അനുകൂല സമയം. സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ലഭിക്കും. ബന്ധുഗുണം വര്‍ധിക്കും.
അത്തം: തൊഴില്‍ മാറ്റങ്ങള്‍ പ്രതീക്ഷിക്കാം. ബന്ധുക്കളില്‍നിന്നുള്ള അംഗീകാരം ലഭിക്കും. വിവാഹാലോചനകളില്‍ തീരുമാനം. പണമിടപാടുകളില്‍ കൃത്യത പുലര്‍ത്തും. ചെറിയ വീഴ്ച, പരുക്ക് ഇവയ്ക്കു സാധ്യത. ദീര്‍ഘയാത്രകള്‍ വേണ്ടിവരും.
ചിത്തിര: സാമ്പത്തിക വിഷമം അനുഭവിക്കും. ദാമ്പത്യ സുഖഭംഗം. ഉടമ്പടി, കരാര്‍ പണികളിലേര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് അവിചാരിത ധനനഷ്ടം. തൊഴിലന്വേഷകര്‍ക്ക് അനുകൂലം. കുടുംബത്തിലെ മുതിര്‍ന്ന അംഗങ്ങള്‍ക്ക് ചികിത്സ വേണ്ടിവരും.
ചോതി: പ്രവര്‍ത്തനമേഖലയില്‍ വിജയം. സാമ്പത്തിക പുരോഗതി. ബിസിനസ്, അധ്യാപകവൃത്തി, വൈദ്യസേവനം എന്നിവയിലേര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് നേട്ടങ്ങള്‍. വാതജന്യരോഗങ്ങള്‍മുലം വിഷമിക്കും. മംഗളകര്‍മങ്ങളില്‍ സംബന്ധിക്കും.
വിശാഖം: വിദേശയാത്രയ്ക്കുള്ള ശ്രമത്തില്‍ വിജയിക്കും. ഒന്നിലധികം മാര്‍ഗങ്ങളില്‍ ധനലാഭം. അവിചാരിത യാത്രകള്‍ വേണ്ടിവരും. ദാമ്പത്യസുഖ വര്‍ധന. ബന്ധുജന സമാഗമം ഉണ്ടാകും. ഗൃഹാലങ്കാരത്തില്‍ ശ്രദ്ധപുലര്‍ത്തും. കാര്‍ഷികരംഗത്തുനിന്ന് ധനലാഭം.
അനിഴം: മാനസിക സംഘര്‍ഷം അധികരിക്കും. പരിഹരിക്കപ്പെടാതെ കിടന്നിരുന്ന കുടുംബ പ്രശ്‌നങ്ങള്‍ക്ക് ശമനം. തൊഴില്‍സ്ഥലത്തു നിലനിന്നിരുന്ന അസംതൃപ്തി തരണം ചെയ്യും. വ്യവഹാരങ്ങള്‍ തീരുമാനമാകാതെ നീളും. ഉദരരോഗ സാധ്യത നിലനില്‍ക്കുന്നു.
തൃക്കേട്ട: വിശ്രമം കുറവായിരിക്കും. പരിശ്രമത്തിനു തക്ക വിജയങ്ങള്‍ പ്രതീക്ഷിക്കാം. ഔഷധസേവ വേണ്ടിവരും. മംഗളകര്‍മങ്ങളില്‍ സംബന്ധിക്കും. വിവാഹാലോചനകളില്‍ തീരുമാനം. ഗൃഹോപകരണങ്ങള്‍, വസ്ത്രം എന്നിവ വാങ്ങും.
മൂലം: പ്രണയബന്ധ സാഫല്യം. പൊതുപ്രവര്‍ത്തകര്‍ക്ക് നേട്ടം. ഒന്നിലധികം യാത്രകള്‍. വിദേശയാത്രയ്ക്കു യോഗം. വരവിനേക്കാള്‍ അധികരിച്ച ചെലവ്. അനാവശ്യ വിവാദങ്ങള്‍. സുഹൃത്തുക്കള്‍ക്കായി പണം മുടക്കും. ഉദരരോഗ സാധ്യത.
പൂരാടം: കടങ്ങള്‍ വര്‍ധിക്കും. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് അനുകൂല സ്ഥലത്തേക്കു മാറ്റം. തൊഴില്‍രഹിതര്‍ക്ക് താത്ക്കാലിക ജോലി ലാഭം. സാഹിത്യകൃതികള്‍ പ്രകാശം കാണും. ഊഹക്കച്ചവടത്തില്‍ ആദായം. ഗൃഹോപകരണങ്ങള്‍ക്കായി പണം ചെലവിടും. ഗര്‍ഭിണികള്‍ വേണ്ട കരുതലെടുക്കുക. ശിശുക്കള്‍ക്ക് ജ്വരസാധ്യത.
ഉത്രാടം: ബിസിനസ് ആവശ്യത്തിനായി പണംമുടക്കും. വിവാഹാലോചനകളില്‍ തീരുമാനം. സുഹൃത്തുക്കള്‍വഴി നേട്ടം. മംഗളകര്‍മങ്ങില്‍ സംബന്ധിക്കും. അവിചാരിത ധനലാഭം. പൊതുവില്‍ വിശ്രമം കുറയും. വാക്കുതര്‍ക്കങ്ങളിലേര്‍പ്പെടും.
തിരുവോണം: ധൂര്‍ത്തു വര്‍ധിക്കും. സ്ത്രീജനങ്ങള്‍ സഹായിച്ച് സാമ്പത്തികനേട്ടം. മംഗളകര്‍മങ്ങളില്‍ സംബന്ധിച്ച് മനസുഖം വര്‍ധിക്കും. സന്താനങ്ങളില്ലാതെ വിഷമിക്കുന്നവര്‍ക്ക് ആശ്വാസം. ലഹരി പദാര്‍ഥങ്ങളില്‍ ആസക്തിയുള്ളവര്‍ക്ക് ചികിത്സവഴി മോചനം. ഭാര്യാ ഭര്‍തൃ ബന്ധത്തില്‍ നിലനിന്നിരുന്ന അസ്വസ്ഥതകള്‍ ശമിക്കും.
അവിട്ടം: സ്ത്രീകള്‍ക്ക് ഞരമ്പുസംബന്ധ രോഗദുരിതം. ഒന്നിലധികം തവണ വൈദ്യസഹായം വേണ്ടിവരും. വ്യവഹാര വിജയം. സാമ്പത്തിക വിഷമതകള്‍ നേരിടും. സുഹൃദ് സഹായം തേടേണ്ടിവരും. ദമ്പതികളിലൊരാള്‍ക്ക് തൊഴില്‍പരമായ മാറ്റം.
ചതയം: ഭവനത്തില്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തും. മനസിനിണങ്ങിയ ജീവിതപങ്കാളിയെ ലഭിക്കും. വാഹനം മാറ്റിവാങ്ങും. ഇരുചക്രവാഹനത്തിന് അറ്റകുറ്റപ്പണി. കേസുകളില്‍ വിജയം. സന്താനങ്ങള്‍ക്ക് വിവാഹയോഗം. പണമിടപാടു സ്ഥാപനങ്ങളില്‍നിന്ന് ലോണ്‍ പാസാകും.
പൂരൂരുട്ടാതി: തൊഴില്‍പരമായ നേട്ടങ്ങള്‍. വാഹനം മാറ്റിവാങ്ങും. സുഹൃത്തുക്കളില്‍നിന്ന് പണം കടം വാങ്ങും. നിയമപരമായ നടപടികള്‍ക്കു വിധേയമാകാന്‍ സാധ്യത. കലാരംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ക്കു നേട്ടം. സ്ത്രീകള്‍ മുഖാന്തിരം നേട്ടങ്ങളുണ്ടാകും.
ഉതൃട്ടാതി: ശ്രമിച്ചുകൊണ്ടിരുന്ന കാര്യങ്ങളില്‍ നേട്ടം. ആരോഗ്യ വിഷമതകള്‍ നേരിടും. പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കും. വിദ്യാര്‍ഥികള്‍ക്ക് മികച്ച നേട്ടങ്ങള്‍ ഉണ്ടാകും. പുതിയ വാഹനം ഉപയോഗിക്കാന്‍ യോഗം. കടങ്ങള്‍ വീട്ടുവാന്‍ സാധിക്കും.
രേവതി: പ്രവര്‍ത്തനങ്ങളില്‍ വിജയം. ഏറ്റെടുത്ത പ്രവര്‍ത്തികള്‍ വിജയകരമായി പൂര്‍ത്തിയാക്കും. ബന്ധുജനങ്ങളില്‍നിന്നുള്ള സഹായം ലഭിക്കും. ഭൂമിവില്‍പന വഴി ധനലാഭം. മനസില്‍ സന്തോഷം വര്‍ധിക്കും. യാത്രകളിലൂടെ നേട്ടമുണ്ടാക്കും.
Comments are closed.