ദൃശ്യകലാ വിരുന്നൊരുക്കി സ്പാനിഷ് കലാകാരന്മാര്
സാഹിത്യോത്സവ സന്ധ്യകളെ (KLF) ആവേശംകൊള്ളിക്കാന്‍ അസാധ്യ പെര്‍ഫോമന്‍സുമായി ദി മോണിക്ക ഡി ല ഫുന്റേ (The Monica de la Fuente) ഡാന്‍സ് കമ്പനി എത്തുന്നു. ഭരതീയ പാരമ്പര്യത്തിന്റെ താളച്ചുവടുപിടിച്ച് സ്പെയിനിലെ കാവ്യശില്പം ‘Rasa Duende’ (Flamenco-India Project) Mónica de la Fuente അവതരിപ്പിക്കുന്നത്. ഇതോടെ സ്പെയിന് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന Mónica de la Fuente ഡാന്‍സ് കമ്പനിയുടെ കേരളത്തിലെ ആദ്യ വേദിയാകും കോഴിക്കോട്. കോഴിക്കോട് കടപ്പുറത്ത് ഫെബ്രുവരി 8 മുതല്‍ 11 വരെയാണ് കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ നടക്കുന്നത്.
സ്പാനിഷ് കവിയായ ഫെഡറികോ ഗാര്‍ഷ്യ ലോര്‍ക (Federico García Lorca) രചിച്ച ഡീപ് സോങിനെ (Deep Song) ആസ്പദമാക്കിയാണ് Rasa Duende അവതരിപ്പിക്കുന്നത്. ഇന്ത്യന്‍ പാരമ്പര്യത്തിന്റെ താളച്ചുവടുകളും, സംഗീതവും നൃത്തവും നാടകവും എല്ലാം ഉള്‍പ്പെടുത്തിയുള്ള ഒരു ദൃശ്യകലാ വിരുന്നാകും ഇത്.
സ്പെയിനിലെ വല്ലഡോലിഡ് എന്ന സ്ഥലത്താണ് Mónica de la Fuente ഡാന്‍സ് കമ്പനിയുടെ ആസ്ഥാനം. Read More….
Comments are closed.