ദക്ഷിണാഫ്രിക്കന്‍ സംഗീതജ്ഞന്‍ ഹ്യൂഗ് മസേകെല അന്തരിച്ചു
ദക്ഷിണാഫ്രിക്കന്‍ സംഗീതജ്ഞന്‍ ഹ്യൂഗ് മസേകെല അന്തരിച്ചു. അര്‍ബുദബാധയെത്തുടര്‍ന്ന് ദീര്‍ഘ കാലം ചികിത്സയിലായിരുന്നു. ദക്ഷിണാഫ്രിക്കന്‍ ജാസിന്റെ പിതാവ് എന്ന പേരിലാണ് മസേകെല അറിയപ്പെടുന്നത്.
1950 കളില്‍ ആഫ്രിക്കന്‍ സംഗീത ഉപകരണമായ ജാസ് വായനയില്‍ വിദഗ്ദനായി ഉയര്‍ന്നുവന്ന അദ്ദേഹം 1960 കളില്‍ ബ്രിട്ടനിലെയും അമേരിക്കയിലെയും ലോക പ്രശസ്ത സംഗീതജ്ഞരോടൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ട്.
ദക്ഷിണാഫ്രിക്കയിലെ വെള്ളക്കാരുടെ ഭരണകൂടത്തിനെതിരെ നിലകൊള്ളുകയും നെല്‍സണ്‍ മണ്ടേലയുടെ മോചനത്തിനായും മസേകെല പ്രവര്‍ത്തിച്ചിട്ടുണ്ട്. സംഗീത രംഗത്തെ വര്‍ണവെറിക്കെതിരെയും മസേകെല പോരാടിയിട്ടുണ്ട്.
1939 ല്‍ ദക്ഷിണാഫ്രിക്കയിലാണ് മസേകെല ജനിച്ചത്. ഗായികയും സമൂഹ്യ പ്രവര്‍ത്തകയുമായ മിറിയം മക്കെബയെയാണ് മസേകെല വിവാഹം കഴിച്ചത്. സാല്‍ ജാസാണ് മകന്‍.
Comments are closed.