പോയവാരം ബെസ്റ്റ് സെല്ലര്‍ പട്ടികയില്‍ ഇടംനേടിയ പുസ്തകങ്ങള്‍
മലയാളത്തിന്റെ എക്കാലത്തെയും ക്ലാസിക് കൃതി ഖസാക്കിന്റെ ഇതിഹാസം, വയലാര്‍ അവാര്‍ഡ് നേടിയ ടി.ഡി. രാമകൃഷ്ണന്റെ സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി, മനു എസ് പിള്ളയുടെ ദന്തസിംഹാസനം, ബെന്യാമിന്റെ മാന്തളിരിലെ 20 കമ്മ്യൂണിസ്റ്റ് വര്‍ഷങ്ങള്‍, പെരുമാള്‍ മുരുകന്റെ കീഴാളന് , കെ.ആര് മീരയുടെ ആരാച്ചാര്‍, ജേക്കബ് തോമസിന്റെ കാര്യവും കാരണവും, കലാമിന്റെ ആത്മകഥ അഗ്നിച്ചിറകുകള്‍, വൈക്കം മുഹമ്മദ് ബഷീറിന്റെ പ്രേമലേഖനം, മാധവിക്കുട്ടിയുടെ നഷ്ടപ്പെട്ട നീലാംബരി, ദീപാ നിശാന്ത് എഴുതിയ നനഞ്ഞുതീര്‍ത്ത മഴകള്‍, ശശി തരൂര്‍ എഴുതിയ ഇരുളടഞ്ഞ കാലം– ബ്രിട്ടീഷ് സാമ്രാജ്യം ഇന്ത്യയോട് ചെയ്തത് തുടങ്ങിയ പുസ്തകങ്ങളാണ് പോയവാരം മലയാളികള്‍ ഏറ്റവും കൂടുതല്‍ വായിച്ചത്.
എം മുകുന്ദന്റെ നൃത്തം ചെയ്യുന്ന കുടകള്‍, പൗലോ കൊയ്ലോയുടെ മാസ്റ്റര്‍ പീസ് നോവല്‍ ആല്‍കെമിസ്റ്റ്, രാമനുണ്ണി കെ.പി യുടെ ദൈവത്തിന്റെ പുസ്തകം, എം മുകുന്ദന്റെ കുട നന്നാക്കുന്ന ചോയി, മാധവിക്കുട്ടിയുടെ എന്റെ കഥ, മുകുന്ദന്റെ മയ്യഴിപ്പുഴയുടെ തീരങ്ങളില്‍, എം.ടി വാസുദേവന്‍ നായരുടെ എം.ടി. യുടെ കഥകള്‍, പി കണ്ണന്‍കുട്ടിയുടെ നോവൽ ഒടിയന്, മലയാറ്റൂര്‍ രാമകൃഷ്ണന് എഴുതിയ യക്ഷി, സുഭാഷ് ചന്ദ്രന്റെ മനുഷ്യന് ഒരു ആമുഖം , തുടങ്ങിയ പുതിയതും പഴയതുമായ കൃതികളും പോയവാരം മലയാളികള്‍ തിരഞ്ഞെടുത്തു….
Comments are closed.