DCBOOKS
Malayalam News Literature Website

കോഴിക്കോട് എഞ്ചിനീയേഴ്‌സ് ഫോറം ‘ഭൗമചാപം’ ചര്‍ച്ചചെയ്യുന്നു

കോഴിക്കോട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന എഞ്ചിനീയേഴ്‌സ് ഫോറം സി എസ് മീനാക്ഷിയുടെ ഭൗമചാപം എന്ന കൃതി ചര്‍ച്ചചെയ്യുന്നു. പ്രശസ്ത ചരിത്രകാരനായ ഡോ എം ജി എസ് നാരായണന്‍, ഡോ എ അച്യുതന്‍, പ്രൊഫ. കല്പറ്റ നാരായണന്‍, ഡോ ജാനകി ശ്രീധരന്‍ എന്നിവര്‍ പങ്കെടുക്കും. ജനുവരി 13ന് ശനിയാഴ്ച വൈകിട്ട് 5.30 ന് കോഴിക്കോട് ഹോട്ടല്‍ അളകാപുരിയിലാണ് പുസ്തക ചര്‍ച്ച.

ഇന്നത്തെ സംവിധാനങ്ങളൊന്നുമില്ലാതെ, മനുഷ്യശേഷി മാത്രം ആധാരമാക്കി നിര്‍മ്മിച്ച ഭൂപടത്തിന്റെ വിസ്മയ ചരിത്രം പരിശോധിക്കുന്ന പുസ്തകമാണ് ഭൗമചാപം. മലമ്പനിയും വസൂരിയും വന്യമൃഗാക്രമണങ്ങളും വിഷം തീണ്ടലും പട്ടിണിയും അത്യദ്ധ്വാനവും ദുസ്സഹമായ കാലാവസ്ഥയും ദുഷ്‌കരമായ യാത്രയും കാരണം മരിച്ചുപോയ തൊഴിലാളികളും വിജനതകളില്‍ ജീവിച്ച് മാനസികാപഭ്രംശം സംഭവിച്ച സര്‍വ്വേയര്‍മാരും അടക്കം അനേകായിരങ്ങളുടെ ശ്രമഫലമാണ് ഇന്ന് നാം കാണുന്ന ഓരോ ഭൂപടവുമെന്ന് ഭൗമചാപം എന്ന പുസ്തകം നമ്മെ ഓര്‍മ്മപ്പെടുത്തുന്നു.

Comments are closed.