ഗന്ധര്വ്വഗായകന് ഇന്ന് 78-ാം പിറന്നാള്‍
അരനൂറ്റാണ്ടിലേറെയായി മലയാളിയുടെ ചുണ്ടിലെയും മനസിലെയും ഈണമാണ് യേശുദാസ്. സംഗീതലോകത്തെ ആ ഗന്ധര്വ്വഗായകന് ഇന്ന് 78-ാം പിറന്നാള്‍. സംഗീതജ്ഞനായ അഗസ്റ്റിന് ജോസഫിന്റെയും എലിസബത്തിന്റെയും മകനായി ഫോര്‍ട്ട് കൊച്ചിയില്‍ 1940 ജനുവരി പത്തിനാണ് കട്ടാശേരി ജോസഫ് യേശുദാസ് എന്ന കെ ജെ യേശുദാസിന്റെ ജനനം. ഇരുപത്തി രണ്ടാം വയസിലാണ് ‘കാല്‍പ്പാടുകള്‍’ എന്ന ചിത്രത്തിലൂടെ ‘ജാതിഭേദം മതദ്വേഷം…’ എന്ന ഗാനത്തിലൂടെ പിന്നണി ഗാനരംഗത്തെത്തിയത്. പിന്നീടിങ്ങോട്ട് 55 വര്‍ഷം നീണ്ട സംഗീത യാത്രയില്‍ പാടിത്തീര്‍ത്തത് എഴുപതിനായിരത്തിലേറെ ഗാനങ്ങള്‍. ഏഴു വട്ടം ദേശീയ ചലച്ചിത്ര പുരസ്കാരവും കേരള സംസ്ഥാന പുരസ്കാരം 43 പ്രാവശ്യവും അദ്ദേഹം നേടി.
60,70,80 കാലഘട്ടങ്ങളില്‍ യേശുദാസും സംഗീത സംവിധായകന്മാരായ എം.എസ് ബാബുരാജ്,ജി ദേവരാജന്‍, ദക്ഷിണാ മൂര്‍ത്തി,സലീല്‍ ചൗദരി, രവീന്ദ്രന് മാസ്റ്റര്‍, എം ജി രാധാകൃഷ്ണന്, ജെറി അമല്‍ദേവ് തുടങ്ങിയ സംഗീതജ്ഞരുടെ കൂട്ടുകെട്ടില്‍ പിറന്ന ഗാനങ്ങളെല്ലാം തന്നെ ശ്രദ്ധ നേടിയവയാണ്. ഇന്നും യേശുദാസിന്റെ സ്വരമാധുരിയില്‍ പിറന്ന ഒരുഗാനമെങ്കിലും കേള്‍ക്കാതെ മലയാളികള്‍ ഉറങ്ങാറില്ല. ഇനിയും എത്രയോ ഗാനങ്ങള്‍ അദ്ദേഹത്തില്‍ നിന്നും കേള്‍ക്കാനുമുണ്ട്….!സംഗീത പ്രേമികള്‍ കാത്തിരിപ്പിലാണ്..!
Comments are closed.