‘ഇതിഹാസ പുരാണത്രയം’ സ്വന്തമാക്കാം 3333 രൂപയ്ക്ക്
സമ്പൂര്‍ണ്ണ ഹിമാലയപര്യടനം എന്ന ബൃഹദ് ഗ്രന്ഥത്തിനുശേഷം ഡി സി ബുക്‌സ് പുറത്തിറക്കുന്ന പുസ്തകമാണ് ‘ഇതിഹാസ പുരാണത്രയം‘’. ഭാരതത്തിലെ ഇതിഹാസ പുരാണങ്ങളായ രാമായണം, ഭാഗവതം,മഹാഭാരതം തുടങ്ങിയ മൂന്ന് പുസ്തകങ്ങളെ ഒന്നിച്ചാക്കി അവരതിപ്പിക്കുകയാണ് ഈ ബൃഹദ്ഗ്രന്ഥത്തിലൂടെ. സംസ്‌കൃതത്തില്‍ വിരചിതമായ ഈ മഹത്ഗ്രന്ഥങ്ങള്‍ സാധാരണക്കാര്‍ക്ക് മനസിലാകുന്നവിധം, ലളിതമായി പാരായണം ചെയ്യത്തക്കവിധം ഗദ്യരൂപത്തിലാണ് തയ്യാറാക്കുന്നത്. ഒപ്പം വിശദമായ കഥാപാത്രസൂചിക ഇതോടൊപ്പമുണ്ട്.
മലയാളത്തിന്റെ മഹാകവി അക്കിത്തം അച്യുതന്‍ നമ്പൂതിരിയും സുഗതകുമാരിയും ചേര്‍ന്നാണ് പുസ്തകത്തിന്റെ എഡിങ് നിര്‍വ്വഹിച്ചിരിക്കുന്നത്.
ഡിമൈ 1/8 സൈസില്‍ അഞ്ചു വാല്യങ്ങളിലായി 5000 പേജുകളും ബഹുവര്‍ണ്ണചിത്രപേജുകളുമായി പ്രി പബ്ലിക്കേഷന്‍ വ്യവസ്ഥയിലാണ് ‘ഇതിഹാസ പുരാണത്രയം‘ പ്രസിദ്ധീകരിക്കുന്നത്. ഇതിന്റെ മുഖവില 5500 രൂപയാണ്. എന്നാല്‍ പ്രി പബ്ലിക്കേഷന്‍ വഴി ബുക്കുചെയ്യുന്നവര്‍ക്ക് 3333 രൂപയ്ക്ക് പുസ്തകം സ്വന്തമാക്കാവുന്നതാണ്. തവണകളായും തുക അടയ്ക്കാവുന്നതാണ്. (2000 + 1333= 3333 (30 ദിവസത്തിനുള്ളില്‍) രൂപ , 1000+1000+1500 = 3500 രൂപ (90 ദിവസത്തിനുള്ളില്‍) രണ്ടും മൂന്നും തവണകളായി അടയ്ക്കാം.) ആദ്യം ബുക്ക് ചെയ്യുന്ന 10,000 പേര്‍ക്കാണ് ഈ സുവര്‍ണ്ണാവസരമുള്ളത്.
കൂടുതല്‍ വിവരങ്ങള്‍ക്ക് 9947055000,9846133336
Comments are closed.