DCBOOKS
Malayalam News Literature Website

വാസ്തു – ആധുനികയുഗത്തില്‍

വാസ്തു എന്നതുകൊണ്ട് മുഖ്യമായി സങ്കല്പിക്കപ്പെടുന്നത് ഇടം, അഥവാ സ്ഥലം എന്നും അതിന്റെ കിടപ്പ് എങ്ങനെയാണെന്നുമാണ്. വാസ്തുസിദ്ധാന്തങ്ങളെ സശ്രദ്ധം അനുസരിച്ചാല്‍ വീട്ടില്‍ അഭിവൃദ്ധിയുണ്ടാകുമെന്നുമാത്രമല്ല, കേവലഭൗതികത ആധിപത്യം പുലര്‍ത്തുന്ന ഒരു ലോകത്തുനിന്ന് അതിവേഗം അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന സ്‌നേഹം, സമാധാനം തുടങ്ങിയ സത്ഗുണങ്ങളെ വീണ്ടെടുക്കാനും സാധിക്കും. മനുഷ്യന്റെ സ്വത്വത്തെ പ്രപഞ്ചസത്യവുമായി പൊരുത്തപ്പെടുകയെന്നതും വാസ്തുസിദ്ധാന്തങ്ങളുടെ ലക്ഷ്യമാണ്. അതിന് ആദ്യം വാസ്തു എന്ത് എന്ന് അറിയേണ്ടതുണ്ട്. അതിന് സഹായിക്കുന്ന പുസ്തകമാണ് വാസ്തു – ആധുനികയുഗത്തില്‍.

ദ ആസ്‌ട്രോളജിക്കല്‍ മാഗസിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറും പ്രസാധകനും വാസ്തുശാസ്ത്രത്തിന്റെ അന്താരാഷ്ട്ര കണ്‍സള്‍ട്ടന്റുമായ നിരഞ്ജന്‍ ബാബു എഴുതിയ പുസ്തകമാണ് വാസ്തു- റലവന്‍സ് ടു മോഡേണ്‍ ടൈംസ്. നിരഞ്ജന്‍കുമാറിന്റെ പിതാവും പ്രശ്‌സത വാസ്തുശില്പിയുമായിരുന്ന ഡോ രാമന്‍ സ്ഥാപിച്ച ആസ്‌ട്രോളജിക്കല്‍ മാഗസിനു പലപ്പോഴായി നല്‍കിയ ലേഖനങ്ങളാണ് ‘വാസ്തു- റലവന്‍സ് ടു മോഡേണ്‍ ടൈംസ് ‘എന്ന പുസ്തകത്തിനടിസ്ഥാനം. ആധുനിക വാസ്തുശാസ്ത്രത്തിന് പുതിയ മാനങ്ങള്‍ നല്‍കുന്ന ആ ലേഖനസമാഹാരത്തിന്റെ മലയാള പരിഭാഷയാണ് വാസ്തു – ആധുനികയുഗത്തില്‍.

നിരവധി പഠനങ്ങള്‍ക്കും പ്രശംസകള്‍ക്കും പാത്രീഭവിച്ച ഈ പുസ്തകത്തില്‍ വാസ്തുവിന്റെ ഉത്ഭവവും ചരിത്രവും, സ്വഭാവവും,സവിശേഷതകളും എല്ലാം വിഷയമാകുന്നുണ്ട്. ജ്യോതിഷത്തിന്റെ അഭിവാജ്യഘടകമായ വാസ്തുവിനെ മൊത്തത്തില്‍, ശില്പവിദ്യാശാസ്ത്രപരമായ ആധികാരികവിവരങ്ങളുടെ അടിസ്ഥാനത്തില്‍ പതിനഞ്ച് അദ്ധ്യായങ്ങളിലായി വേര്‍തിരിച്ചിരിക്കുന്നു. രാമായണ മഹാഭാരതകാലഘട്ടങ്ങള്‍ക്കു മുമ്പുള്ള വാസ്തുവിന്റെ ചരിത്രം മുതല്‍ വാസ്തുവും ജ്യോതിഷവും തമ്മിലുള്ള ബന്ധം, ക്ഷേത്രശില്പകല, വാസ്തുമണ്ഡലം, ആശുപത്രികോംപ്ലക്‌സുകള്‍, വാതിലുകളുടെയും വീടുകളുടെയും വലിപ്പം, പ്ലാനുകള്‍ ഡിസൈനുകള്‍ എന്നിവ ഹൃദ്യവും ലളിതവുമായി ആവിഷ്‌കരിച്ചിരുന്നു.

പുരാതനമായ വാസ്തുവിദ്യാശാസ്ത്രത്തിന്റെ സഹായത്തോടെ ആരോഗ്യപൂര്‍ണ്ണവും സന്തുഷ്ടവും സംതൃപ്തവുമായ ജീവിതം നയിക്കാന്‍ പര്യാപ്തമായ അറിവുകളാണ് വാസ്തു – ആധുനികയുഗത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഡി സി ബുക്‌സ് ലൈഫ് ഇംപ്രിന്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന പുസ്തകത്തിന്റെ ആറാമത് പതിപ്പ് ഇപ്പോള്‍ ലഭ്യമാണ്.

വാസ്തു- ആധുനികയുഗത്തില്‍ കൂടാതെ നിരഞ്ജന്‍ ബാബു എഴുതിയ വാസ്തു- ഒരു കൈപ്പുസ്തകം, വാസ്തു- എപ്പോഴും ഉന്നയിക്കപ്പെടാവുന്ന ചോദ്യങ്ങളും ഉത്തരങ്ങളും, വാസ്തു- മനുഷ്യജീവിതത്തില്‍ ദിശകള്‍ക്കുള്ള സ്വാധീനം എന്നീ പുസ്തകങ്ങും ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.

 

 

Comments are closed.