DCBOOKS
Malayalam News Literature Website

ചന്ദ്രമതിയുടെ കഥകളെക്കുറിച്ച് ഡോ എസ് ഗിരീഷ്‌കുമാര്‍ എഴുതുന്നു

അധ്യാപികയും എഴുത്തുകാരിയുമായ  ചന്ദ്രമതിയുടെ ഏറ്റവും പുതിയ കഥാസമാഹാരമാണ് ‘നിങ്ങള്‍ നിരീക്ഷണത്തിലാണ്’.’പെണ്ണഴുത്ത് എന്ന പ്രഖ്യാപിത മുദ്രാവാക്യത്തിനുള്ളില്‍ നില്‍ക്കാതെ കഥാഘടനയിലൂടെ സ്ത്രീയനുഭവങ്ങളെ ആവിഷ്‌കരിക്കുകയും പുരുഷകേന്ദ്രീകൃത സമൂഹത്തിന്റെ നെഞ്ചിലേക്ക് ആക്ഷേപഹാസ്യത്തില്‍ പൊതിഞ്ഞ കൂരമ്പുകള്‍ തൊടുക്കുകയും ചെയ്യുന്ന പത്തുകഥകാളാണ് ഇതിലുള്ളത്.

ഈ കഥകളെക്കുറിച്ച് ഡോ എസ് ഗിരീഷ്‌കുമാര്‍ എഴുതിയ വായനാനുഭവം; നിരീക്ഷണവലയത്തിലായ പെണ്‍ജീവിതങ്ങള്‍

ഇംഗ്ലിഷ് തത്ത്വചിന്തകനും സാമൂഹികസൈദ്ധാന്തികനുമായ ജെറിമി ബെന്‍ഥാം സ്ഥാപനവത്കരണത്തിന്റെ ഘടന അപഗ്രഥിക്കുമ്പോഴാണ് ‘പനൊപ്റ്റികന്‍’ എന്ന സങ്കല്പനം അവതരിപ്പിച്ചത്. തടവറയിലെ അദൃശ്യമായ ഒരു കാവല്‍ നിലയത്തിലിരുന്ന് കാവല്‍ക്കാരന്‍ തങ്ങളെ നിരീക്ഷിക്കുന്നുവെന്ന ബോധം കുറ്റവാളികളെ നേര്‍വഴിക്ക് നടക്കാന്‍ പ്രേരിപ്പിക്കുന്നു. ഇതില്‍ നിന്നാണ് ഫൂക്കോ പിന്നീട് അധികാരവുമായി ബന്ധപ്പെട്ട സ്വന്തംആശയങ്ങള്‍ വികസിപ്പിക്കുന്നത്. തുറന്ന തടവറകള്‍ക്കുള്ളില്‍ അധികാരം വിവിധ രൂപത്തിലും ഭാവത്തിലും ജനതയെ നിരന്തരം നിരീക്ഷിക്കുന്നുവെന്ന തിരിച്ചറിവ് എഴുത്തുകാര്‍ക്കും വിമര്‍ശകര്‍ക്കും മറ്റും ഉണ്ടണ്ടാവുന്നതില്‍ തത്ത്വചിന്തയുടെ മേഖലയില്‍ നടന്നിട്ടുള്ള ഇത്തരം പരിവര്‍ത്തനങ്ങള്‍ അടിസ്ഥാനമായിട്ടുണ്ട്.‘നിങ്ങള്‍ നിരീക്ഷണത്തിലാണ്’ എന്ന കഥാസമാഹാരവുമായി  ചന്ദ്രമതി വായനക്കാരെ സമീപിക്കുമ്പോള്‍, മുകളില്‍ സൂചിപ്പിച്ച തത്ത്വചിന്തയുടെ മേഖലയിലെ പരിവര്‍ത്തനവും അതിന് പശ്ചാത്തലമാവുന്നുണ്ടണ്ട്. കാരണം സാങ്കേതിക കാലത്തിന്റെ അധികാരവ്യവസ്ഥയും അതിനുള്ളില്‍ പെട്ടുപോകുന്ന പലതരം ജീവിതങ്ങളുമാണ് ഈ സമാ ഹാരത്തിലൂടെ വായനക്കാര്‍ക്ക് മുമ്പില്‍ അനാവൃതമാകുന്നത്.

പ്രത്യേകിച്ച് നിരീക്ഷണവലയത്തില്‍ അകപ്പെടുകയും അതിനനുസൃതമായി പെരുമാറ്റം പരുവപ്പെടുകയും ചെയ്യുന്ന കുറേ പെണ്‍ ജീവിതങ്ങള്‍ ഈ കഥകളില്‍ നാം കണ്ടണ്ടുമുട്ടുന്നു. പെണ്ണെഴുത്ത് സ്ത്രീ-പുരുഷ സമത്വവാദത്തിലൂന്നിയ കാലം പിന്നിട്ട് പുതിയ അധികാരഘടനയുടെ മാത്രകള്‍ ഉള്‍ക്കൊള്ളുന്നവയാവണമെന്ന് ഈ സമാഹാരത്തിലെ കഥകള്‍ വ്യക്തമാക്കുന്നു. അതോടൊപ്പം സ്ത്രീവാദം കേരളീയ സാമൂഹിക സാഹചര്യങ്ങളില്‍ വ്യത്യസ്തമായ സംവാദം ആവശ്യപ്പെടുന്നുവെന്ന ദര്‍ശനവും ആത്യന്തികമായി എഴുത്തുകാരി മുന്നോട്ടു വയ്ക്കുന്നു. ‘നിങ്ങള്‍ നിരീക്ഷണത്തിലാണെന്ന സമാഹാരത്തില്‍ ഒട്ടേറെ സ്ത്രീകഥാപാത്രങ്ങളെ കണ്ടണ്ടുമുട്ടാം. എല്ലാ കഥാപാത്രങ്ങളും വ്യത്യസ്തരാണെന്നു മാത്രമല്ല, വ്യത്യസ്തമായ മാര്‍ഗങ്ങളില്‍ അധികാരത്തോട് കലഹിക്കുകയോ അതില്‍ വീണുപോവുകയോ ചെയ്യുന്നു. ചിലപ്പോള്‍ പരോക്ഷ മാര്‍ഗങ്ങളിലൂടെ അധികാരക്രമത്തില്‍നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതായും കാണാം.

സമാന്തരമായി അധികാരതലത്തില്‍ നില്‍ക്കുന്ന പുരുഷന്റെ വീഴ്ചകളെ നര്‍മ്മത്തിലൂടെയാണ് പലപ്പോഴും അവതരിപ്പിക്കാന്‍ ശ്രമിക്കുന്നത്. സൂക്ഷ്മതലത്തില്‍ പുരുഷാധികാരത്തോട് എഴുത്തിലൂടെയുള്ള പ്രതിരോധമാണിതെങ്കിലും ഇവിടെയൊന്നും പുരുഷവിദ്വേഷമല്ല എഴുത്തുകാരി പങ്കുവയ്ക്കുന്നത്. മറിച്ച്, പുരുഷനെക്കൂടി ഉള്‍ക്കൊണ്ടണ്ട് മുന്നോട്ടു പോകാനുള്ള സ്ത്രീയുടെ സാധ്യതകള്‍ അന്വേഷിക്കുകയാണ്. അങ്ങനെ മലയാളത്തിലെ പെണ്ണെഴുത്ത് എത്തിനില്‍ക്കുന്ന സമകാലിക ദാര്‍ശനികപരിസരം ആന്തരികവത്കരിക്കുന്നതുമാണ്  ചന്ദ്രമതിയുടെ പുതിയസമാഹാരം. അത്തരത്തില്‍ വിപുലമായ വായനാസാധ്യത തുറന്നിടുന്നു എന്നതാണ് ഇതിലെ കഥകളുടെ പ്രധാന പ്രത്യേകത.

 

Comments are closed.