DCBOOKS
Malayalam News Literature Website

കെഎല്‍എഫ് മൂന്നാംപതിപ്പില്‍ അരുന്ധതി റോയിയും

ഭിന്ന കഥാപാത്രങ്ങളിലൂടെ സമീപകാല ഇന്ത്യയുടെ ചരിത്രവും വര്‍ത്തമാനവും പങ്കുവെച്ച സ്ത്രീഎഴുത്തുകാരികളില്‍ പ്രധാനിയാണ് അരുന്ധതി റോയ്. ഇന്ത്യയിലെങ്ങും വായനക്കാര്‍ ഏറെയുള്ള,. എഴുത്തിലൂടെ തന്റെ നിലപാടുകള്‍ തുറന്നടിച്ച അരുന്ധതി റോയ് കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ മൂന്നാമത് പതിപ്പില്‍ പങ്കെടുക്കാനെത്തുന്നുണ്ട്. 2018 ഫെബ്രുവരി 8 മുതല്‍ 11 വരെ കോഴിക്കോട് ബീച്ചിലാണ് കേരളക്കരയെ ഏറെസ്വാധീനിച്ച സാഹിത്യോത്സവം നടക്കുന്നത്. പ്രശസ്ത കവി കെ സച്ചിദാനന്ദനാണ് ഫെസ്റ്റിവല്‍ ഡയറക്ടര്‍.

മാന്‍ ബുക്കര്‍ സമ്മാനത്തിനര്‍ഹയായ ആദ്യ ഇന്ത്യന്‍ വനിതയാണ് അരുന്ധതി റോയി. അരുന്ധതിയുടെ ആദ്യപുസ്തകമായ ദ ഗോഡ് ഓഫ് സ്‌മോള് തിങ്‌സിന്(കുഞ്ഞുകാര്യങ്ങളുടെ ഉടേതമ്പുരാന്‍) 1997ലാണ് ബുക്കര്‍ പുരസ്‌കാരം ലഭിച്ചത്. ഇരുപത് വര്‍ഷത്തിനു ശേഷമാണ് അരുന്ധതിയുടെ രണ്ടാമത്തെ നോവലായ ദ മിനിസ്ട്രി ഓഫ് അറ്റ്‌മോസ്റ്റ് ഹാപ്പിനസ് പുറത്തിറങ്ങിയത്. ഈ പുസ്തകവും മാന്‍ ബുക്കര്‍ പുരസ്‌കാരപട്ടികയില്‍ ഇടംനേടിയിരുന്നു.

Read More….

 

Comments are closed.