സെക്രട്ടേറിയറ്റില്‍ ഇന്ന് മുതല്‍ ബയോമെട്രിക്ക് പഞ്ചിംഗ് സംവിധാനം
സമയക്രമം പാലിക്കാന്‍ സെക്രട്ടേറിയറ്റില്‍ ഇന്ന് മുതല്‍ ബയോമെട്രിക്ക് പഞ്ചിംഗ് സംവിധാനം. ജീവനക്കാര്‍ കൃത്യസമയത്തെത്തുന്നില്ല, ഫയല്‍ നീങ്ങുന്നില്ല, എന്നീ ആക്ഷേപങ്ങള്‍ പരിഹരിക്കാനാണ് നടപടി. ശമ്പളം വിതരണം ചെയ്യുന്ന സ്പാര്‍ക്ക് എന്ന സോഫ്ട്‌വെയറുമായി ഇതിനെ ബന്ധപ്പെടുത്തുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.
ഈ സാഹചര്യത്തില്‍ ഹാജര്‍ കൃത്യമല്ലെങ്കില്‍ ജിവനക്കാര്‍ക്ക് ആ ദിവസത്തെ ശമ്പളം നഷ്ടമാകും. മന്ത്രിമാരെയും ചീഫ് സെക്രട്ടറിയെയും ഒഴിവാക്കിയിട്ടുണ്ട്. എന്നാല്‍ മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫിന് പഞ്ചിംഗ് ബാധകമാണ്.
Comments are closed.