പോയവാരം വിപണി കീഴടക്കിയ പുസ്തകങ്ങള്‍
ഒരു വാരംകൂടികടന്നുപോകുമ്പോള്‍ പുസ്തകവിപണിയില്‍ മുന്നില്‍ നില്‍ക്കുന്നത് ഒരു വിവര്‍ത്തന പുസ്തകമാണ്. മനു എസ് പിള്ളയുടെ ഐവറി ത്രോണ്‍ എന്ന ഇംഗ്ലീഷ് പുസ്തകത്തിന്റെ മലയാള പരിഭാഷ ദന്തസിംഹാസനമാണത്. തിരുവിതാംകൂര്‍ രാജകുടുംബത്തിന്റെ ചരിത്രംപറയുന്ന പുസ്തകമാണിത്. ബെന്യാമിന്‍ എഴുതിയ മാന്തളിരിലെ 20 കമ്മ്യൂണിസ്റ്റ് വര്‍ഷങ്ങള്‍, ജേക്കബ് തോമസിന്റെ കാര്യവും കാരണവും, എം മുകുന്ദന്റെ നൃത്തം ചെയ്യുന്ന കുടകള്‍, ടി ഡി രാമകൃഷ്ണന്റെ സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി , കെ പി രാമനുണ്ണിയുടെ ദൈവത്തിന്റെ പുസ്തകം,കെ ആര്‍ മീരയുടെ ആരാച്ചാര്‍, സുഭാഷ് ചന്ദ്രന്റെ മനുഷ്യന് ഒരു ആമുഖം തുടങ്ങിയ പുസ്തകങ്ങളാണ് ബെസ്റ്റ് സെല്ലര്‍ പട്ടികയിലെ പത്തുവരെയുള്ള സ്ഥാനങ്ങളില്‍.
മറ്റ് പുസ്തകങ്ങള്‍;
സ്മാരകശിലകള്‍- പുനത്തില്‍ കുഞ്ഞബ്ദുള്ള, കീഴാളന്- പെരുമാള്‍ മുരുകന്‍, ദിവസത്തിന്റെ ശേഷിപ്പുകള്‍- കുസവോ ഇഷിഗുറോ, ഭഗവാന്റെ മരണം-കെ ആര്‍ മീര, ആടുജീവിതം – ബെന്യാമിന്‍, ഭ്രമയാത്രികന്‍- അനൂപ് മേനോന്‍, ബിരിയാണി- സന്തോഷ് ഏച്ചിക്കാനം, നനഞ്ഞുതീര്‍ത്ത മഴകള്‍- ദീപാ നിശാന്ത്, അഗ്നിച്ചിറകുകള്‍, – കലാം, ഭ്രമയാത്രികന്‍- അനൂപ് മേനോന്‍ എം ടിയുടെ കഥകള്‍, ഒരു തെരുവിന്റെ കഥ-എസ്‌കെ പൊറ്റക്കാട്ട്, നിര്‍മ്മിക്കാം നല്ലനാളെ, ഓര്‍മ്മകളുടെ ഭ്രമണപദം, ഒരു ദേത്തിന്റെ കഥ, 356 കുഞ്ഞുകഥകള്‍, എന്റെ ജീവിതത്തിലെ ചിലര്‍, , രണ്ടാമൂഴം, ഒരു ദേശത്തിന്റെ കഥ, എന്റെ കഥ, നീര്‍മാതളം പൂത്തകാലം, മയ്യഴിപ്പുഴയുടെ തീരങ്ങളില്‍, ഉമ്മാച്ചു, ഹിമാലയത്തില്‍ ഒരു അവധൂതന്‍- ‘പോള്‍ ബ്രണ്ടന്‍’, നിങ്ങളുടെ ഉപബോധമനസ്സിന്റെ ശക്തി- ജോസഫ് മര്‍ഫി, ധ്യാനവും പരിശീലനവും– സ്വാമി രാമ, കുഞ്ഞുകാര്യങ്ങളുടെ ഒടേതമ്പുരാന്‍– അരുന്ധതി റോയി, പ്രാണന് വായുവിലലിയുമ്പോള്‍– പോള്‍ കലാനിധി,
Comments are closed.