ക്രൈസ്തവ സൈദ്ധാന്തിക വിമര്ശകന് ജോസഫ് പുലിക്കുന്നേല്‍ അന്തരിച്ചു
ക്രൈസ്തവ സൈദ്ധാന്തിക വിമര്ശകന് ജോസഫ് പുലിക്കുന്നേല്‍(85) അന്തരിച്ചു. ദീര്‍ഘനാളായി രോഗശയ്യയിലായിരുന്നു. പുലര്‍ച്ചെ നാല് മണിയോടെ കോട്ടയം ഭരണങ്ങാനത്തെ വീട്ടിലായിരുന്നു അന്ത്യം. ഗ്രന്ഥകാരനും ഓശാന മാസികയുടെ സ്ഥാപകനുമായിരുന്നു. സംസ്കാരം നാളെ രാവിലെ 11ന് വീട്ടുവളപ്പില്‍ നടക്കും.
കേരളത്തില്‍ കത്തോലിക്കാസഭയിലെ പരിഷ്കരണവാദിയും സഭയിലെ പുരോഹിത നേതൃത്വത്തിന്റെ തീവ്രവിമര്‍ശകനുമാണ് ജോസഫ് പുലിക്കുന്നേല്‍.
1932 ഏപ്രില്‍ 14ന് ഭരണങ്ങാനത്തു ജനിച്ചു. കത്തോലിക്കാ സഭയിലെ നവീകരണത്തെ ലക്ഷ്യമാക്കിയുള്ള പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനു മുമ്പ് അദ്ധ്യാപനവും രാഷ്ട്രീയവും അദ്ദേഹത്തിന്റെ പ്രവര്‍ത്തനമേഖലകളായിരുന്നിട്ടുണ്ട്.
കോഴിക്കോട് ദേവഗിരി കോളജില്‍ അദ്ധ്യാപകനായിരുന്നു. കേരള യൂണിവേഴ്സിറ്റി സെനറ്റ് മെമ്പറായും കെപിസിസി അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്.കേരളാ സംസ്ഥാന കോണ്‍ഗ്രസ് കമ്മിറ്റിയില്‍ (കെപിസിസി) അംഗമായിരുന്നിട്ടുള്ള ജോസഫ് പുലിക്കുന്നേല്‍, കോണ്‍ഗ്രസ് കക്ഷിയില്‍ നിന്നു വിഘടിച്ചുപോയവര്‍ ചേര്‍ന്ന് 1964ല്‍ രൂപം കൊടുത്ത കേരളാ കോണ്‍ഗ്രസ്സിന്റെ സ്ഥാപകനേതാക്കളില്‍ ഒരാള്‍ കൂടിയാണ്. ഏകാന്ത ദൗത്യം ആണ് അദ്ദേഹത്തിന്റെ ആത്മകഥ.
Comments are closed.