DCBOOKS
Malayalam News Literature Website

 കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ സ്വാഗത സംഘം രൂപീകരിച്ചു

ഡി സി കിഴക്കെമുറി ഫൗണ്ടേഷനും സംസ്ഥാനസര്‍ക്കാരും വിവിധ സാംസ്‌കാരിക സ്ഥാപനങ്ങളും സംയുക്തമായി സംഘടിപ്പിക്കുന്ന  കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ സ്വാഗത സംഘം രൂപീകരിച്ചു. എ.പ്രദീപ് കുമാര്‍ എം എല്‍ എയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ കളക്ടര്‍ യു വി ജോസ്  ഐഎഎസ് മുഖ്യാതിഥിയായിരുന്നു.
കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ മൂന്നാം പതിപ്പിന്റെ മുഖ്യപ്രമേയം പ്രതിരോധമില്ലാതെ ജനാധിപത്യമില്ല എന്‍.പി. ഹാഫിസ് മുഹമ്മദ് പ്രകാശിപ്പിച്ചു. ലിറ്ററേച്ചര്‍ ഫെസ്റ്റിവലിനെക്കുറിച്ച് രവി ഡി സി ആമുഖ പ്രഭാഷണം നിര്‍വ്വഹിച്ചു. കൗണ്‍സിലര്‍ എം രാധാകൃഷ്ണന്‍, ശത്രുഘ്‌നന്‍ എന്നിവര്‍ പ്രസംഗിച്ചു. എ. വി.ശ്രീകുമാര്‍ നന്ദി പറഞ്ഞു.
സ്വാഗതസംഘം ചെയര്‍മാനായി എ പ്രദീപ് കുമാര്‍ എം എല്‍ എയെയും ജനറല്‍ കണ്‍വീനറായി എ കെ അബ്ദുല്‍ ഹക്കീമിനെയും പ്രോഗ്രാം കമ്മിറ്റി കണ്‍വീനറായി കെ വി ശശിയെയും തിരഞ്ഞെടുത്തു. മറ്റു കമ്മിറ്റികളുടെ രൂപീകരണവും നടന്നു.

Comments are closed.