മലയാളവ്യാകരണ പഠനം..
ഭാഷാപഠനം വളരെ ബുദ്ധിമുട്ടേറിയ ഒരു കാര്യമാണ്. അടിസ്ഥാനപരമായ ജ്ഞാനം ഇല്ലെങ്കില്‍ എഴുത്തു ശരിയാകില്ല. ഭാഷാപഠനം ആഴത്തിലാകുമ്പോഴാണ് അതിന്റെ സങ്കീര്‍ണതകളെക്കുറിച്ച് മനസ്സിലാകുന്നത്. എഴുതുവാന്‍ കൃത്യമായ വ്യാകരണം കൂടിയേ കഴിയൂ. നമ്മുടെ മനസ്സില്‍ തോന്നുന്നത് അതേപടി നാം കടലാസിലേക്കോ കംപ്യൂട്ടറിലേക്കോ പകര്‍ത്താന്‍ ശ്രമിക്കുമ്പോഴാണ് തെറ്റുകള്‍ സംഭവിക്കുന്നത്. പകര്‍ത്തിയ ആശയങ്ങള്‍ വേറൊരാള്‍ വായിക്കുമ്പോള്‍ ചിലപ്പോഴെങ്കിലും നാം ഉദ്ദേശിച്ച ആശയമല്ല അപരന്‍ മനസ്സിലാക്കിയതെന്നുവരാം. ചിലപ്പോള്‍ കര്‍ത്താവ്, കര്‍മ്മം, ക്രിയ എന്നിവയുടെ അഭാവം വാക്യത്തില്‍ ഉണ്ടാവാം. സന്ധിയും സമാസും, അലങ്കാരങ്ങളും ക്രിയയും നാമവും വിശേഷണവും, എന്നുവേണ്ട എല്ലാ വ്യാകരണ നിയമങ്ങളും മനസ്സിലാക്കിയിരിക്കണം.
ഭാഷാപഠനം വളരെ സങ്കീര്‍ണ്ണമാണ്. അതുകൊണ്ടുതന്നെ അതു വിരസവുമാണ്, കണക്കുപോലെ തന്നെ..!ഇതാണ് പൊതുവായ അഭിപ്രായം. എന്നാല്‍ സമീപിക്കേണ്ട രീതിയില്‍ സമീപിച്ചാല്‍ ഭാഷാപഠനം/വ്യാകരണപഠനം വളരെ രസകരവും മാനസികമായ ഉത്തേജനത്തിന് ഉതകുന്നതുമാണ്. ഏ ആറിന്റെ കേരളപാണിനീയമാണ് മലയാള ഭാഷാപഠനത്തിനായി എല്ലാവരും തിരഞ്ഞെടുക്കുക. പ്രൊഫ. ഗോപിക്കുട്ടന്‍ തയ്യാറാക്കിയ മലയാള വ്യാകരണം എന്ന പുസ്തകവും റഫറന്‍സിനും പഠനത്തിനും ആശ്രയിക്കാവുന്ന അമൂല്യഗ്രന്ഥമാണ്. ദീര്‍ഘകാലത്തെ അദ്ധ്യാപകവൃത്തിയിലൂടെ നേടിയ അറിവുകളാണ് ഈ പുസ്തകരചനയ്ക്ക് സഹാകമായത്.
ഭാഷ, അക്ഷരം, പദം, നാമം, കൃതി, ഭേതകം, ദ്യോതകം, ശബ്ദാര്‍ത്ഥവിചാരം, ശബ്ദയോഗം, വാക്യം എന്നിങ്ങനെ മലയാളവ്യാകരണത്തിന്റെ അടിസ്ഥാനഘടകങ്ങള്‍ ഉദാഹരണസഹിതം വളരെ വ്യക്തവും ലളിതവുമായി പ്രൊഫ. ഗോപിക്കുട്ടന്‍ വിവരിക്കുന്നുണ്ട്. മലയാള ഭാഷയെക്കുറിച്ചുള്ള ആഴത്തിലുള്ള പഠനത്തിന് അടിത്തറപാകുന്ന പുസ്തകമാണ് മലയാളവ്യാകരണം.
Comments are closed.