‘അയര്‍ലന്റ്’ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ അതിഥിരാജ്യം
ലോകരാഷ്ട്രങ്ങളിലെ അറിയപ്പെടുന്ന എഴുത്തുകാരെയും ചിന്തകരെയും കലാകാരന്മാരെയും ഉള്‍പ്പെടുത്തി കേരളത്തിലാദ്യമായി സംഘടിപ്പിച്ച സാഹിത്യോത്സവമായ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍( KLF-2018) മൂന്നാം പതിപ്പിനായി തയ്യാറെടുക്കുമ്പോള്‍ അയര്‍ലന്റാണ് അതിഥിരാജ്യമായി എത്തുന്നത്. കവിയും ഫെസ്റ്റിവല്‍ ഡയറക്ടറുമായ സച്ചിദാനന്ദനാണ് അതിഥിരാജ്യത്തെ പ്രഖ്യാപിച്ചത്. 2018 ഫെബ്രുവരി 8 മുതല്‍ 11 വരെയുള്ള തീയതികളിലായി കോഴിക്കോട് കടപ്പുറത്താണ് ഫെസ്റ്റിവല്‍ നടക്കുക.
വിവിധ സംസ്‌കാരങ്ങള്‍ ആചാരാനുഷ്ഠാനങ്ങള്‍ സാഹിത്യാഭിരുചികള്‍ തുടങ്ങി പലരാജ്യങ്ങളിലെ അറിവുകള്‍ പരസ്പരം കൈമാറാനുള്ള അവസരമാണ് KLF ലൂടെ ഒരുക്കുന്നത്. മുമ്പ് നോര്‍വെ, പാക്കിസ്ഥാന്‍, സ്ലൊവേനിയ, സൗത്ത് ആഫ്രിക്ക, സ്‌പെയിന്‍, പോര്‍ച്ചുഗീസ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള എഴുത്തുകാര്‍ പങ്കെടുത്തിരുന്നു. ഇത്തവണ, റഷ്യ, ശ്രീലങ്ക, ആസ്‌ട്രേലിയ, ലറ്റ്‌വിയ, സ്‌പെയിന്, ജര്‍മ്മനി തുടങ്ങിയ രാജ്യങ്ങളിലെ സാഹിത്യകാരന്മാരാണ് പങ്കെടുക്കുക. അതിഥി രാജ്യമായ അയര്‍ലന്റില്‍ നിന്നും നിരവധി എഴുത്തുകാര്‍ പങ്കെടുക്കുന്നുണ്ട്. ഇതിലൂടെ ഐറിഷ് സാഹിത്യത്തെക്കുറിച്ചും, സംസ്‌കാരത്തെക്കുറിച്ചും അവരുടെ സാഹിത്യ സംഭാവനകളെകുറിച്ചുമുള്ള അറിവ് മലയാളത്തിനു സുപരിചിതമാവും.
സാഹിത്യോത്സവത്തില്‍ പങ്കെടുക്കാനായി ഉടന്‍ തന്നെ രജിസ്റ്റര്‍ ചെയ്യൂ..Read more…
Comments are closed.