അസാധാരണ പ്രണയത്തിന്റെയും അവസാനിക്കാത്ത പോരാട്ടത്തിന്റയും കഥ
കഴിഞ്ഞ കുറേനാളുകളിലായി ഫലസ്തീന് വാര്‍ത്തകളില്‍ നിറയുകയാണ്. ട്രംപ് ജറുസലേമിനെ ഇസ്രായെലിന്റെ തലസ്ഥാനമായി പ്രഖ്യാപിച്ചതുമുതലാണ് ഫലസ്തീന് വീണ്ടും വാര്‍ത്തകളില്‍ ഇടംനേടുന്നത്. ജറുസലേം ഇസ്രായെലിന്റെ തലസ്ഥാനമായിമാറുന്നതോടെ ഫലസ്തീന് ജനതയ്ക്കാണ് പ്രശ്നങ്ങളധികവും ഉണ്ടാകുന്നത്. ഇതിലൂടെ ഫലസ്തീനിലെ സമാധാനാന്തരീക്ഷത്തിന് മങ്ങലേല്‍ക്കുകയും ഫലസ്തീന് ജനതയ്ക്കെതിരായ ഇസ്രയേലിന്റെ കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിക്കുകയും ചെയ്യും. മാത്രമല്ല ഫലസ്തീന് അതിര്ത്തികള്ക്കുമേലുള്ള ഇസ്രയേല്‍ അധിനിവേശം ദീര്‍ഘിപ്പിക്കുന്നതിനെ അമേരിക്കയുടെ ഈ തീരുമാനം വഴിവയ്ക്കുകയുള്ളു. ഇത് ഫലസ്ഥീന് ജനതയുടെ ജീവിതം ദുസ്സഹമാകുകയേയുള്ളു. ഫലസ്തീന് ജനതയുടെ ദിരിതങ്ങള്‍ വീണ്ടും ചര്‍ച്ചയാകുമ്പോള്‍ ഓര്‍മ്മവരിക പി കെ പാറക്കടവിന്റെ ഇടിമിന്നലുകളുടെ പ്രണയം എന്ന നോവലാണ്. കാരണം യുദ്ധഭീകരതയുടെയും കൊലവിളികളുടെയും ശബ്ദത്താല്‍ വിറങ്ങലിച്ച ഫലസ്തീന് ജനതയുടെ അതിജീവനത്തിന്റെ കഥ യാണ് ഈ നോവല്‍.
വെടിയുണ്ടകളുടെയും തീബോംബുകളുടെയും ഇടയില്‍ തളിരിടുന്ന, മൃത്യുവിന്റെ കരതലങ്ങളില്‍ സാക്ഷാത്കാരം തേടുന്ന അസാധാരണ പ്രണയത്തിന്റെയും അവസാനിക്കാത്ത പോരാട്ടത്തിന്റയും കഥയാണ് ഇടിമിന്നലുകളുടെ പ്രണയത്തിന്റെ ഇതിവൃത്തംമണ്ണില് ഒരിടത്ത് ഉറച്ചുനിന്ന് സമാധാനപൂര്‍ണ്ണമായ ജീവിതം നയിക്കുന്നത് സ്വപ്നം കാണുന്ന രാജ്യമാണ് ഫലസ്തീന്. വെടിയുണ്ടകളുടെയും തീബോംബുകളുടെയും ഇടയില്‍ തളിരിടുന്ന, മൃത്യുവിന്റെ കരതലങ്ങളില്‍ സാക്ഷാത്കാരം തേടുന്ന അസാധാരണ പ്രണയത്തിന്റെയും അവസാനിക്കാത്ത പോരാട്ടത്തിന്റയും കഥയാണ് ഇടിമിന്നലുകളുടെ പ്രണയത്തിന്റെ ഇതിവൃത്തം. മരണമില്ലാത്ത കിനാവുകളിലൂടെ നിത്യജീവന്തേടുന്ന കഥാപാത്രങ്ങളാണിതിലുള്ളത്. ഫര്‍നാസ്, അലാമിയ എന്നിവരുടെ പ്രണയത്തിലൂടെയാണ് നോവല്‍ വികസിക്കുന്നത്.
ഫലസ്തീനിയന്‍ പോരാളികളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് അസ്വസ്ഥപ്രദേശത്തെ മനുഷ്യാവസ്ഥകളിലേക്കാണ് ഈ ലഘുനോവലിലൂടെ പാറക്കടവ് സഞ്ചരിക്കുന്നത്. ഫലസ്തീന്റെ നിറവും മണവും നിറഞ്ഞുനില്ക്കുന്ന നോവലില്‍ ഭാഗ്യനാഥ് വരച്ച്ചേര്‍ത്ത ചിത്രങ്ങളും വെടിമുരന്ന് മണക്കുന്ന ജീവിതങ്ങള്‍ എന്ന തലക്കെട്ടോടെ വി എ കബീര്‍ എഴുതിയ അനുബന്ധക്കുറിപ്പും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
കേരള സാഹിത്യ അക്കാദമി നിര്‍വ്വാഹക സമിതിയംഗവും കേന്ദ്ര സാഹിത്യ അക്കാദമി അംഗവുമായ പി.കെ.പാറക്കടവ് ഇപ്പോള്‍ മാധ്യമം പീരിയോഡിക്കല്‍സിന്റെ എഡിറ്ററാണ്. മുപ്പത്തഞ്ചോളം കൃതികള്‍ പ്രസിദ്ധീകരിച്ചു. കഥകള്‍ ഇംഗ്ലിഷ്, ഹിന്ദി, മറാഠി, അറബി, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട്. എസ്.കെ.പൊറ്റെക്കാട്ട് അവാര്‍ഡ്, അയനം സി.വി.ശ്രീരാമന് അവാര്‍ഡ്, വൈക്കം മുഹമ്മദ് ബഷീര്‍ സ്മാരക അവാര്‍ഡ്, ഫൊക്കാനോ അവാര്‍ഡ്, പ്രവാസി ബുക്ക് ട്രസ്റ്റ് അവാര്‍ഡ് തുടങ്ങി നിരവധി പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.
Comments are closed.