ഫരാഗോയ്ക്കും വെബകൂഫിനും ശേഷം ‘തരൂര്‍’ പരിചയപ്പെടുത്തുന്ന പുതിയ വാക്ക്..
പുതിയ ഇംഗ്ലിഷ് പദങ്ങളെ പരിചയപ്പെടുത്തുന്നതില്‍ എഴുത്തുകാരനും രാഷ്ട്രീയ നേതാവുമായ ശശീതരൂര്‍ എന്നും ശ്രദ്ധിച്ചിരുന്നു. ‘ഫരാഗോ’, ‘വെബകൂഫ്’ എന്നീ വാക്കുകള്‍ക്ക് പ്രചാരംലഭിച്ചതും തരൂര്‍ കാരണമാണെന്ന് പറയേണ്ടിവരും. വായനക്കാര്‍ക്ക് അത്ര പരിചിതമല്ലാത്ത വാക്കുകളുടെ പ്രയോഗം ശശി തരൂരിന്റെ ട്വീറ്റുകളില്‍ സാധാരണമാണ്. ഇപ്പോഴിതാ പുതിയൊരു വാക്ക് പരിചയപ്പെടുത്തുകയാണ് തരൂര്‍. ‘Rodomontade‘. പൊങ്ങച്ചം പറയുക, വീമ്പു പറയുക എന്ന അര്‍ത്ഥത്തിലാണ് ശശി തരൂര്‍ ട്വീറ്റില്‍ ഈ പദം ഉപയോഗിച്ചിരിക്കുന്നത്.
To all the well-meaning folks who send me parodies of my supposed speaking/writing style: The purpose of speaking or writing is to communicate w/ precision. I choose my words because they are the best ones for the idea i want to convey, not the most obscure or rodomontade ones!-
Shashi Tharoor (@ShashiTharoor) December 13, 2017.
ശശി തരൂരിന്റെ ഫരാഗോ എന്ന പ്രയോഗത്തിന്റെ അര്‍ത്ഥം തേടി സമൂഹമാധ്യമങ്ങള്‍ കുറച്ചൊന്നുമല്ല അലഞ്ഞത്. ഒടുവില്‍ ഫരാഗോ എന്ന വാക്കിന് വ്യാഖ്യാനവുമായി ഓക്‌സ്ഫഡ് ഡിക്ഷണറി തന്നെ രംഗത്ത് എത്തി. faraggo means ‘A confused mixture’ എന്നാണ് ഓക്‌സ്ഫഡ് ഡിക്ഷ്ണറി പദത്തിന്റെ അര്‍ത്ഥം വ്യക്തമാക്കിയത്. മലയാളത്തില്‍ ‘ആശയക്കുഴപ്പമുണ്ടാക്കുന്ന സങ്കരം, കുഴപ്പിക്കുന്ന മിശ്രണം’ എന്നൊക്കെ വ്യാഖ്യാനിക്കാം. ഫരാഗോയ്ക്ക് ശേഷം ‘വെബഖൂഫ്’ എന്ന പുതിയ വാക്കുമായി ശശി തരൂര്‍ വീണ്ടുമെത്തി. ‘ഇന്റര്‍നെറ്റില്‍ വരുന്നതെല്ലാം അതേപടി വിശ്വസിക്കുന്നവരെയാണ് ‘വെബഖൂഫ്’ എന്ന ഹിന്ദിയും ഇംഗ്ലീഷും കൂടിചേര്‍ന്ന ഈ വാക്കിലൂടെ അര്‍ത്ഥമാക്കുന്നത്.
‘ഇംഗ്ലിഷ് പഠിക്കണോ? എങ്കില്‍ എന്റെ സുഹൃത്ത് ശശി തരൂരിനെ പിന്തുടരു കേട്ടു കേള്‍വി പോലുമില്ലാത്ത വാക്കുകള്‍ നിങ്ങള്‍ക്കു സ്വന്തമാക്കാം’എന്നാണ് മുന്‍ കശ്മീര്‍ മുന്‍ മുഖ്യന്ത്രി ഒമര്‍ അബ്ദുല്ല ട്വീറ്റ് ചെയ്തിരിക്കുന്നത്.
Comments are closed.