ബംഗാളി എഴുത്തുകാരന്‍ രബിശങ്കര്‍ ബാല്‍ അന്തരിച്ചു
ബംഗാളി എഴുത്തുകാരനും കവിയും മാധ്യമപ്രവര്‍ത്തകനുമായ രബിശങ്കര്‍ ബാല്‍(55) അന്തരിച്ചു. ചൊവ്വാഴ്ച രാത്രി ആശുപത്രിയില്‍വച്ചായിരുന്നു അന്ത്യം.
1962 ജനിച്ച രവിശങ്കര്‍ബാല്‍ പതിനഞ്ചിലധികം നോവലുകളും അഞ്ച് ചെറുകഥ സമാഹാരങ്ങളും കവിതകളും ലേഖനകളും രചിച്ചു. ‘ദ ബയോഗ്രഫി ഓഫ് മിഡ്‌നൈറ്റ്’ എന്ന നോവലിലൂടെ പശ്ചിമ ബംഗാള്‍ സര്‍ക്കാരിന്റെ സുതപാ റോയ് ചൗധരി മെമ്മോറിയല്‍ പുരസ്‌കാരത്തിന് അര്‍ഹനായി. ബാന്‍കിംചന്ദ്ര സ്മൃതി പുരസ്‌കാരം നേടിയ ‘ദോസകനമ’ പ്രശസ്ത കൃതിയാണ്.
ഇന്തോപാക്കിസ്ഥാനി എഴുത്തുകാരനായിരുന്ന സാദത് ഹസന്‍ മന്‍തോയുടെ കൃതികളുടെ ബംഗാളി വിവര്‍ത്തനം നിര്‍വഹിച്ചതും ബാലായിരുന്നു.
Comments are closed.