തന്റെ കൃതികള്‍ സിനിമയാക്കിയാല്‍ പാര്‍വ്വതിയെ ശുപാര്‍ശ ചെയ്യുമെന്ന് എം മുകുന്ദന്
തന്റെ നോവലോ, കഥയോ സിനിമയാക്കുകയാണെങ്കില്‍ പാര്‍വ്വതിയെ ശുപാര്‍ശ ചെയ്യുമെന്ന് സാഹിത്യകാരന് എം മുകുന്ദന്. മഞ്ജു വാര്യര്‍ക്കു ശേഷം മലയാളത്തിന് കിട്ടിയ മികച്ച നടിയാണ് പാര്‍വ്വതിയെന്നും മുകുന്ദന് പറഞ്ഞു. ബാംഗ്ലൂര്‍ ഡേയസും എന്നു നിന്റെ മൊയ്തീനും ഉദാഹരണമെന്നും അദ്ദേഹം പറഞ്ഞു.
ഞാന്‍ അവരെ ഇഷ്ടപ്പെടുന്നത്, മറ്റൊരു കാരണം കൊണ്ടുകൂടിയാണ്. വായിക്കുന്ന നടിയാണ് അവര്‍. എന്റെ ഏതെങ്കിലും കഥയോ നോവലോ ഇനി സിനിമയാക്കുകയാണെങ്കില്‍ ഞാന്‍ പാര്‍വതിയെ ശുപാര്‍ശ ചെയ്യും. സൂപ്പര്‍ സ്റ്റാര്‍ എന്നത് ആവശ്യമില്ലാത്ത ഒരുതാരപദവിയാണെന്നും അത് മികച്ച നടന്മാരെ ചെറുതാക്കി കാണിക്കുന്നതായും അദ്ദേഹം പറഞ്ഞു.
മലയാളത്തില്‍ ക്ലാസിക് സിനിമളില്ലെന്നാണ് തന്റെ അഭിപ്രായമെന്നും അദ്ദേഹം പറഞ്ഞു. മലയാള സിനിമയില്‍ ക്ലാസിക് പാട്ടുകളുണ്ട്. ക്ലാസിക് ഛായാഗ്രഹണമുണ്ട്. ക്ലാസിക് അഭിനയവുമുണ്ട്. പക്ഷേ ക്ലാസിക് സിനിമ മാത്രമില്ല അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മാതൃഭൂമി ആഴ്ചപതിപ്പിന് നല്കിയ അഭിമുഖത്തിലാണ് മുകുന്ദന്റെ തുറന്നുപറച്ചില്‍.
Comments are closed.