നിങ്ങളുടെ ഈ ആഴ്ച എങ്ങനെ..?( 2017 ഡിസംബര്‍ 10 മുതല്‍ 16 വരെ)
അശ്വതി: ആരോഗ്യനില മെച്ചമാകും. പ്രതീക്ഷിക്കുന്ന പലകാര്യങ്ങളിലും വിജയസാദ്ധ്യത ഉണ്ടാകും. സാമ്പത്തിക അഭിവൃദ്ധി കൈവരും. ആഘോഷവേളകളില്‍ പങ്കെടുക്കാനിടയുണ്ട്.
ഭരണി: ഗൃഹനിര്‍മ്മാണത്തിന് ആഗ്രഹിക്കുന്നവര്‍ക്ക് അനുകൂല സമയം. ഗൃഹാലങ്കാരവസ്തുക്കള്‍ക്കായി പണം ചെലവഴിക്കും. സന്താനങ്ങളാല്‍ ഭാഗ്യവും ധനലാഭവും ഉണ്ടാകും.
കാര്‍ത്തിക: ഗൃഹത്തില്‍ മംഗള കര്‍മ്മങ്ങള്‍ നടക്കും. സന്താനങ്ങളുമായി അഭിപ്രായ വ്യത്യാസം ഉണ്ടാകും. പിതൃ സമ്പത്ത് അനുഭവയോഗത്തില്‍ വന്നു ചേരും. പല വിധത്തില്‍ സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം.
രോഹിണി: സന്താനങ്ങളുടെ ഭാവിയെ കുറിച്ച് അമിതമായി ചിന്തിക്കാന്‍ ഇടവരും. ഗൃഹത്തില്‍ ബന്ധുസമാഗമം പ്രതീക്ഷിക്കാം. കര്‍മ്മരംഗത്ത് ഉയര്‍ച്ച അനുഭവപ്പെടും. വീട്ടമ്മമാര്‍ക്ക് കുടുംബാംഗങ്ങളില്‍ നിന്നുള്ള പിന്തുണ ലഭിക്കും.
മകയീരം: മതപരമായ ചടങ്ങുകളില്‍ പങ്കെടുക്കും. പൊതു പ്രവര്‍ത്തകര്‍ക്ക് അംഗീകാരങ്ങള്‍ ലഭിക്കും. ശത്രുക്കളില്‍ നിന്നുള്ള ഉപദ്രവം നിഷ്ഫലമാക്കാന്‍ സാധിക്കും. സഹോദരസ്ഥാനീയരില്‍ നിന്നും സഹായസഹകരണങ്ങള്‍ ലഭിക്കും.
തിരുവാതിര: കര്‍മ്മരംഗത്ത് അനുഭവപ്പെട്ടിരുന്ന ബുദ്ധിമുട്ടുകള്‍ക്ക് ആശ്വാസം ലഭിക്കും. വ്യവസായികള്‍ക്ക് തൊഴില്‍ പ്രശ്നങ്ങളെ അഭിമുഖീകരിക്കാന്‍ സാധിക്കും. സന്താനങ്ങളാല്‍ മനഃസന്തോഷം കുറയും. ദൂരയാത്രകള് ആവശ്യമായി വരും.
പുണര്‍തം: ഔദ്യോഗികകാര്യങ്ങളില്‍ കൂടുതല്‍ ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടി വരും. സുഹൃത്തുക്കളില്‍ നിന്നും തക്കസമയത്തു സഹായസഹകരണങ്ങള്‍ ലഭിക്കും. വാദപ്രതി വാദങ്ങളിലേര്പ്പെടും. അനാവശ്യ സംസാരം ഒഴിവാക്കുക. ദമ്പതികള്‍ തമ്മില്‍ അഭിപ്രായ വ്യത്യാസത്തിനു സാധ്യത.
പൂയം: ധന ചെലവ് നേരിടും. മനസിനു സന്തോഷം തരുന്ന സന്ദേശങ്ങള്‍ ലഭിക്കും. സുഹൃത്തുക്കളുമായി ഉല്ലാസ യാത്രകളില്‍ പങ്കെടുക്കും. സാമ്പത്തിക മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് മാനസിക പിരിമുറുക്കം വര്‍ദ്ധിക്കും.
ആയില്യം: ഗൃഹത്തില്‍ മംഗളകര്‍മ്മങ്ങള്‍ നടക്കും. തൊഴില്‍ രഹിതര്‍ക്ക് പുതിയ തൊഴില്‍ അവസരങ്ങള്‍ ലഭിക്കും. മറ്റുള്ളവരുടെ പരിഹാസ വചനം മനസ് വിഷമിപ്പിക്കും. ബന്ധുജനങ്ങളുമായി അഭിപ്രായ വ്യത്യാസം ഉണ്ടാകും.
മകം: സന്താനങ്ങള്‍ മുഖേന മനഃസന്തോഷം വര്‍ദ്ധിക്കും. സന്താനങ്ങളുടെ ആരോഗ്യ കാര്യങ്ങള്‍ക്കായി പണം ചെലവഴിക്കും. ദാമ്പത്യസുഖം അനുഭവപ്പെടും. മംഗളകാര്യങ്ങളില്‍ പങ്കെടുക്കും. കര്‍മ്മരംഗത്ത് പുരോഗതി ഉണ്ടാകും, പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കാനിട വരും.
പൂരം: ഗൃഹാന്തരീക്ഷം ആനന്ദപ്രദമാകും. വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂല സമയം. സാമ്പത്തിക പ്രതിസന്ധികള്‍ തരണം ചെയ്യേണ്ടി വരും. ശാരീരിക അസുഖങ്ങള്‍ മാറികിട്ടും.
ഉത്രം: ദാമ്പത്യ ജീവിതം സന്തോഷപ്രദമായിരിക്കും. പുണ്യക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കും. ശനിയാഴ്ച ദിവസം ശാസ്താക്ഷേത്ര ദര്‍ശനം ഉത്തമമാണ്. പുതിയ സംരംഭങ്ങള്‍ തുടങ്ങാനുദ്ദേശിക്കുന്നവര്‍ക്ക് അനുകൂല സമയം.
അത്തം: നൂതന വസ്ത്രാഭരണാദികള്‍ ലഭിക്കും. സന്താനങ്ങളുടെ ഭാവി ഓര്‍ത്ത് മനസ് ഉത്കണ്ഠപ്പെടും. മാതാവിന്റെ ആരോഗ്യനില മെച്ചമാകും.
ഗൃഹത്തില്‍ ബന്ധുസമാഗമം പ്രതീക്ഷിക്കാം.
ചിത്തിര: മനസിന് സന്തോഷം ലഭിക്കും. അധികം ധനചെലവ് നേരിടും. സംസാരത്തില്‍ നിയന്ത്രണം പാലിക്കുക. ഗൃഹത്തില്‍ ബന്ധുസമാഗമം പ്രതീക്ഷിക്കാം. സാമ്പത്തിക ഇടപാടില്‍ സൂക്ഷിക്കുക.
ചോതി: മാതാവില്‍ നിന്നും സഹായസഹകരണങ്ങള്‍ ലഭിക്കും. മംഗളകര്‍മ്മങ്ങള്‍ നടക്കും. ഗൃഹവാഹനാദി സൗഖ്യം പ്രതീക്ഷിക്കാം. സാമ്പത്തിക നേട്ടം ഉണ്ടാകും.
വിശാഖം: മാതൃസ്വത്ത് അനുഭവയോഗത്തില്‍ വന്നു ചേരും. സന്താനങ്ങളുടെ അഭിവൃദ്ധിയില്‍ മനഃസന്തോഷം വര്‍ദ്ധിക്കും. ആഡംബര വസ്തുക്കള്‍ക്കായി പണം ചെലവഴിക്കും. ആരോഗ്യകാര്യങ്ങളില്‍ പ്രത്യേകം ശ്രദ്ധിക്കണം.
അനിഴം: പുതിയ തൊഴില്‍ ചെയ്യാനുള്ള താത്പര്യം വര്‍ദ്ധിക്കും. സഹോദരസ്ഥാനീയരില്‍ നിന്നും സഹായ സഹകരണങ്ങള്‍ ലഭിക്കും. മനസിനു സന്തോഷവും സമാധാനവും ലഭിക്കും.
തൃക്കേട്ട: പുണ്യക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കും, മാതൃബന്ധുക്കള്‍ക്ക് അസുഖങ്ങളുണ്ടാകും സന്താനങ്ങള്‍ക്ക് വിദേശത്ത് തൊഴില്‍ ലബ്ധി ഉണ്ടാകാനിടയുണ്ട്. യാത്രകള്‍ മുഖേന പ്രതീക്ഷിച്ച ഗുണം ലഭിക്കില്ല.
മൂലം: പുതിയ സംരംഭങ്ങള്‍ തുടങ്ങാന്‍ ശ്രമിക്കുന്നവര്‍ക്ക് അനുകൂലസമയം. ദാമ്പത്യ ജീവിതം സന്തോഷപ്രദമായിരിക്കും. യാത്രകള്‍ ഉല്ലാസപ്രദമാകും.
പൂരാടം: കര്‍മ്മരംഗത്ത് അനുഭവപ്പെട്ടിരുന്ന ബുദ്ധിമുട്ടുകള്‍ക്ക് ആശ്വാസം ലഭിക്കും. പലവിധത്തിലുള്ള ആനുകൂല്യങ്ങള്‍ ലഭിക്കും. സഹപ്രവര്‍ത്തകരില്‍ നിന്നും നല്ല പെരുമാറ്റം ഉണ്ടാകും.
ഉത്രാടം: വിദേശത്ത് നിന്നും ധനലാഭം പ്രതീക്ഷിക്കാം. സന്താനങ്ങള്‍ മുഖേന മനഃസന്തോഷം വര്‍ദ്ധിക്കും. ഉന്നത വിദ്യാഭ്യാസത്തിനു ശ്രമിക്കുന്നവര്‍ക്ക് ആഗ്രഹിക്കുന്ന വിഷയം ലഭിക്കും.
തിരുവോണം: ആരോഗ്യപരമായി വളരെയധികം ശ്രദ്ധിക്കുക. ഉല്ലാസ യാത്രകളില്‍ പങ്കെടുക്കും. ബന്ധുമിത്രാദികളെ കണ്ടുമുട്ടാനുള്ള അവസരം ലഭിക്കും.
അവിട്ടം: നഷ്ടപ്പെട്ട ധനം തിരികെ ലഭിക്കും. ബുദ്ധിപരമായി പല സന്ദര്‍ഭങ്ങളും കൈകാര്യം ചെയ്യാന്‍ ശ്രമിക്കണം. കുടുംബപരമായി കൂടുതല്‍ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കേണ്ടി വരും. ഗൃഹനിര്‍മ്മാണത്തില്‍ ധനനഷ്ടം സംഭവിക്കും. മാതാവില്‍ നിന്നും സഹായസഹകരണങ്ങള്‍ ലഭിക്കും.
ചതയം: ഗൃഹത്തില്‍ ബന്ധുസമാഗമം പ്രതീക്ഷിക്കാം. ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് തൊഴില്‍ പരമായി ധാരാളം മത്സരങ്ങള്‍ നേരിടും. ഗൃഹാന്തരീക്ഷം പൊതുവേ സംതൃപ്തമായിരിക്കും.
പൂരുരുട്ടാതി: ഈശ്വരാധീനം ഉള്ളതിനാല്‍ എല്ലാ ആപത്തുകളില്‍ നിന്നും രക്ഷപ്പെടും. ഗൃഹ നിര്‍മ്മാണത്തില്‍ ധനനഷ്ടം ഉണ്ടാകും. ജോലിക്കാര്‍ മുഖേന ധനനഷ്ടം ഉണ്ടാകും.
ഉത്രട്ടാതി: ആഡംബര വസ്തുക്കളില്‍ താത്പര്യം വര്‍ദ്ധിക്കും. ആരാധനാലായങ്ങള്‍ക്ക് ധനസഹായം ചെയ്യും. കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് പുതിയ അവസരങ്ങള്‍ ലഭിക്കും.
രേവതി: യാത്രകള്‍ ഉല്ലാസപ്രദമാകും. അവിവാഹിതരുടെ വിവാഹ കാര്യത്തില്‍ തീരുമാനം എടുക്കും. സഹോദര സ്ഥാനീയരില്‍ നിന്നും സഹായസഹകരണങ്ങള്‍ ലഭിക്കും.
Comments are closed.