കല്യാണിയുടെ ‘കല്യാണ ഡാന്‍സ്’ സൂപ്പര്‍ഹിറ്റ്
പ്രിയദര്‍ശന്റെയും ലിസി ലക്ഷ്മിയുടെയും മകള്‍ കല്യാണി നായികയാകുന്ന തെലുങ്ക് സിനിമയാണ് ‘ഹലോ’. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായികൊണ്ടിരിക്കുന്നത് കല്യാണിയുടെ നൃത്തമാണ്. പ്രേക്ഷകരെ അമ്പരപ്പിച്ചുകൊണ്ടാണ് കല്യാണി നൃത്തം ചെയ്യുന്നത്. ചിത്രത്തിലെ ആദ്യ പാട്ട് റിലീസായി. കല്യാണിയും നാഗാര്‍ജുനയുടെ മകന് അഖിലുമാണ് ഈ പാട്ട് സീനിലുള്ളത്.
ഒറ്റ ദിവസം കൊണ്ട് ഏഴു ലക്ഷത്തോളം പ്രാവശ്യമാണ് ആളുകള്‍ ഈ ഗാനം കണ്ടത്. ‘മെരിസേ മെരിസോ’ എന്ന ഗാനത്തിനാണ് ഇരുവരും മനോഹരമായി നൃത്തം ചെയ്യുന്നത്.
അനുപ് റൂബെന്സിന്റേതാണ് സംഗീതം. വിക്രം കെ കുമാര്‍ സംവിധാനം ചെയ്യുന്ന റൊമാന്റിക് ത്രില്ലര്‍ ചിത്രമാണ് ഹലോ. ഡിസംബര്‍ 22 ന് ചിത്രം തിയേറ്ററുകളില്‍ എത്തും. .നേരത്തെ ലിസിയുടെ നൃത്തവും ചിത്രത്തില്‍ ശ്രദ്ധേയമായിരുന്നു.
Comments are closed.