DCBOOKS
Malayalam News Literature Website

പെണ്‍കൂട്ടായ്മയിലൂടെ സൃഷ്ടിക്കപ്പെട്ട ഒരു പുസ്തകം

വ്യത്യസ്ത ലോകങ്ങളിലിരുന്ന് സ്ത്രീകള്‍ എഴുതിയ കഥ, കവിത, അനുഭവങ്ങള്‍, കുറിപ്പുകള്‍ എന്നിവയുടെ സമാഹാരമാണ് ‘ഒറ്റനിറത്തില്‍ മറഞ്ഞിരുന്നവര്‍’ എന്ന പുസ്തകം. ഫേയ്‌സ്ബുക്കിലെ പെണ്‍കൂട്ടായ്മ ‘ക്വീന്‍സ് ലൗഞ്ചി’ലൂടെ തിരഞ്ഞെടുത്ത രചനകളുടെ സമാഹാരമാണിത്.

ഡി സി ബുക്‌സ് ലിറ്റമസ് ഇംപ്രിന്റില്‍ പ്രസിദ്ധീകരിച്ച പുസ്തകത്തിന് ഒടിയന്‍, കുട്ടിസ്രാങ്ക് തുടങ്ങിയ സിനിമകളുടെ തിരക്കഥാകൃത്തായ കെ ഹരികൃഷ്ണന്‍, നടി മഞ്ജുവാര്യര്‍ എന്നവരാണ് അവതാരിക എഴുതിയിരിക്കുന്നത്.

ഡോ. മുംതാസ് സി വിയുടെ മതേതരകുപ്പായം(കവിത), ദിവ്യഗീതിന്റെ കൊല്‍ക്കത്ത അനുഭവം(അനുഭവക്കുറിപ്പ്), ജ്യോത്സന ജോസ് എഴുതിയ ഇരുട്ടിലാക്കപ്പെടുന്നവര്‍(കവിത), അഞ്ജലി ചന്ദ്രന്റെ ആഘോഷിക്കപ്പെടുന്ന സെല്‍ഫി ചാരിറ്റി(ലേഖനം), അഞ്ജലി ഗോപിനാഥിന്റെ പുതിയതുടക്കങ്ങള്‍(കുറിപ്പ്) ഇങ്ങനെപോകുന്നു പുസ്തകത്തിന്റെ ഉള്ളടക്കം. ഇവയിലെലാം സമകാലിക സമൂഹത്തിന്റെ ഇരുണ്ടമുഖങ്ങളെ തുറന്നുകാട്ടുന്നുണ്ട്. ഒപ്പം ഫേസ്ബുക്ക്ഗ്രൂപ്പില്‍ തന്നെയുള്ള സ്ത്രീകളുടെ ചിത്രങ്ങളും പുസ്തകത്തിന്റെ ഒടുവിലത്തെ പേജുകള്‍ വര്‍ണാഭമാക്കിയിരിക്കുന്നു.

‘ഒരു സ്ത്രീയെ ഏറ്റവും നന്നായി മനസ്സിലാക്കാന്‍ കഴിയുന്നത് മറ്റൊരു സ്ത്രീക്ക് തന്നെയാണെന്ന് കേട്ടിട്ടുണ്ട്. ഞാന്‍ തന്നെയല്ലേ അവളെന്ന് അത്രമേല്‍ താദാത്മ്യം പ്രാപിക്കാവുന്ന ചിന്തകളും അനുഭവങ്ങളും ഓരോ പാരസ്പര്യത്തിലും മറഞ്ഞു കിടക്കുന്നതുകൊണ്ടുമാകാം അത്…! അവതാരികയില്‍ മഞ്ജുവാര്യര്‍ ഇങ്ങനെ എഴുതുന്നു. ഇത് ശരിരിക്കുന്നതാണ് പെണ്ണിടത്തിലെ ഓരോ രചനയും, കൂട്ടായ്മയുടെ പ്രവര്‍ത്തനങ്ങളും.

 

Comments are closed.