DCBOOKS
Malayalam News Literature Website

ചോയി നോവലുകളിലൂടെ ഞാനെന്റെ ഭാഷയെ വീണ്ടെടുക്കുന്നു; എം മുകുന്ദന്‍

കോഴിക്കോട്: ലോകത്ത് വ്യത്യസ്തങ്ങളായ ഭാഷകള്‍ സംസാരിക്കുന്ന അനവധി ചെറുസമൂഹങ്ങളുണ്ട്. ന്യൂയോര്‍ക്ക് നഗരത്തില്‍ 80 കൊച്ചുഭാഷകള്‍ സംസാരിക്കുന്നവരുണ്ട്. അവരെല്ലാം വ്യത്യസ്ത ജനസമൂഹങ്ങളായി ജീവിക്കുന്നവരാണ്. ആ ഭാഷകളെല്ലാം അതീജിവനത്തിനുപോരാടുകയാണ്. ചോയി നോവലുകളിലൂടെ ഞാനെന്റെ ഭാഷയെ വീണ്ടെടുത്തുകൊണ്ട് കൊച്ചുഭാഷയ്ക്കുവേണ്ടിയുള്ള പോരാട്ടത്തില്‍ കണ്ണിയാവുകയാണെന്നും എം മുകുന്ദന്‍ പറഞ്ഞു.അദ്ദേഹത്തിന്റെ പുതിയ നോവല്‍ നൃത്തം ചെയ്യുന്ന കുടകള്‍ പ്രകാശനച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചോയി നോവലുകളുടെ തുടര്‍ച്ചയായി മൂന്നാമതൊരു നോവല്‍കൂടി എഴുതുമെന്നും എം മുകുന്ദന്‍ പറഞ്ഞു.  ഡോ ഖദീജ മുംതാസ് പുസ്തകം പ്രകാശിപ്പിച്ചു. എം കെ. ഷബിത പുസ്തകം ഏറ്റുവാങ്ങി. ഡോ. എസ് എസ് ശ്രീകുമാര്‍ നോവല്‍ പരിചയപ്പെടുത്തി.

ചടങ്ങില്‍ കോഴിക്കോട് സാംസ്‌കാരികവേദി പ്രസിഡണ്ട് എ കെ അബ്ദുല്‍ ഹക്കീം അധ്യക്ഷത വഹിച്ചു. രവി ഡി സി സ്വാഗതവും ഏ വി ശ്രീകുമാര്‍ നന്ദിയും പറഞ്ഞു.

 

Comments are closed.