DCBOOKS
Malayalam News Literature Website

പ്രശസ്തരുടെ തട്ടുകട വിശേഷങ്ങള്‍

double-omlate

രാത്രിപുലരുവോളം കണ്ണുതുറന്നിരിക്കുന്ന തട്ടുകള്‍ ഇന്ന് ഗ്രാമങ്ങളിലും നഗരങ്ങളിലും സര്‍വസാധാരണമാണ്. വിവിധ രുചികളാണ് ഇവയെയെല്ലാം ഒന്നിനൊന്ന് വ്യത്യസ്തമാക്കുന്നത്. നാടന്‍ രുചികള്‍ ഒരുപക്ഷേ ഇത്തരം തട്ടുകടകളില്‍ മാത്രമാണുള്ളത്. അതുകൊണ്ടുതന്നെ പണക്കാരനെന്നോ പാവപ്പെട്ടവനെന്നോ ഭേദമില്ലാതെ എല്ലാവരും തട്ടുകട ഭക്ഷണങ്ങളെ ഇഷ്ടപ്പെടുന്നു.

ഡബിള്‍ ഓംലറ്റ് : ഞങ്ങളുടെ തട്ടുകട
ഡബിള്‍ ഓംലറ്റ് : ഞങ്ങളുടെ തട്ടുകട

വഴിയോര വിഭവങ്ങളുടെ രുചിക്കൂട്ടുകള്‍ തേടുന്ന കേരളത്തിലെ പ്രമുഖരുടെ തട്ടുകടയോര്‍മ്മകള്‍ പങ്കുവയ്ക്കുകയാണ് ഡി സി ബുക്‌സ് ‘ഡബിള്‍ ഓംലെ
റ്റ് : ഞങ്ങളുടെ തട്ടുകട
‘ എന്ന പുസ്തകത്തിലൂടെ. ചലച്ചിത്ര പത്ര പ്രവര്‍ത്തകനായ എസ്. അനില്‍ കുമാര്‍ തയ്യാറാക്കിയ ഈ പുസ്തകത്തില്‍ സിനിമാതാരങ്ങള്‍,എഴുത്തുകാര്‍ തുടങ്ങി ഉള്‍പ്പെടെയുള്ള രാഷ്ട്രീയ സാംസ്‌കാരിക സാമൂഹ്യ മേഖലകളിലെ പ്രശസ്തര്‍ തങ്ങളുടെ തട്ടുകട രുചികള്‍ വായനക്കാരുമായി പങ്കുവയ്ക്കുന്നുണ്ട്.

സക്കറിയ , കാനായി കുഞ്ഞിരാമൻ , എം എ ബേബി , പന്ന്യന്‍ രവീന്ദ്രന്‍ ,  മുകേഷ് , ലാൽ ജോസ് , എം . ജി ശശിഭൂഷൺ , ദീപ നിശാന്ത് , ഭാവന എന്നീ പ്രമുഖരുടെ പ്രിയ രുചിയിടങ്ങളായി മാറിയ ചില തട്ടുകട വിശേഷങ്ങളാണ് ഡബിള്‍ ഓംലെ
റ്റ് : ഞങ്ങളുടെ തട്ടുകട
‘യിലുള്ളത്.

കേരളം 60 പുസ്തക പരമ്പരയില്‍ ഉള്‍പ്പെടുത്തിയാണ് ‘ഡബിള്‍ ഓംലെ
റ്റ് : ഞങ്ങളുടെ തട്ടുകട
‘. പ്രസിദ്ധീകരിച്ചിരിക്കുന്നത്.

Comments are closed.