DCBOOKS
Malayalam News Literature Website

ഡി സി അന്താരാഷ്ട്ര പുസ്തകമേളയ്ക്ക് തുടക്കമായി

ibf-INAUGRATION

പുസ്തകങ്ങള്‍ ഏറ്റവും അപകടകരമായ ആയുധമായിക്കരുതുന്ന കാലത്ത് പുസ്തകമേളകള്‍ ജനാധിപത്യത്തിനുവേണ്ടിയുള്ള സാംസ്‌കാരിക പ്രതിരോധമാണെന്ന് കവി  സച്ചിദാനന്ദന്‍  . കൊച്ചി മറൈന്‍ ഡ്രൈവില്‍ ഡി സി ബുക്‌സ് ആരംഭിച്ച അന്താരാഷ്ട്രപുസ്തകമേള ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സാംസ്‌കാരിക സ്ഥാപനങ്ങളുടെ ലിബറല്‍ പാരമ്പര്യത്തെ തകര്‍ക്കുന്ന പ്രവര്‍ത്തിയാണ് രാജ്യത്ത് അരങ്ങേറിക്കൊണ്ടിരിക്കുന്നത്. അടിയന്തിരാവസ്ഥക്കാലത്ത് ഭരണകൂടം അധികാരത്തെ ദുരൂപയോഗം ചെയ്ത് ജനാധിപത്യത്തെ നിര്‍വ്വീര്യമാക്കിയെങ്കില്‍ ഇന്ന് ജനാധിപത്യ സംവിധാനങ്ങളുപയോഗിച്ച് ഭരണഘടനയെ അപ്രസ്‌കതമാക്കുകയാണ് ചെയ്യുതെന്നും അദ്ദേഹം പറഞ്ഞു.

ചടങ്ങില്‍ അഡ്വ.സെബാസ്റ്റ്യന്‍ പോള്‍,  സേതു, ചിത്രകാരന്മാരായ ബാര ഭാസ്‌കരന്‍, സുധീഷ് കൊട്ടേമ്പ്രം, രവി ഡീസീ എന്നിവര്‍ പ്രസംഗിച്ചു.

ആഗസ്റ്റ് 15 വരെയാണ് പുസ്തകമേള. ഇന്ത്യയിലും വിദേശത്തമുള്ള ഇംഗ്ലീഷ്മലയാളം പുസ്തകങ്ങളുടെ വിപുലമായ ശേഖരം മേളയിലൊരുക്കിയിട്ടുണ്ട്‌.

Comments are closed.