‘രുചികളുടെ സ്വപ്നക്കൂട്ട്’
നാവിൽ കൊതിയൂറും വിഭവങ്ങൾ പാചകം ചെയ്യാനും ആ വിഭവങ്ങൾ മനോഹരമായി ഊണു മേശയിൽ ഒരുക്കി ചൂടാറും മുമ്പേ അകത്താക്കാനും കൊതിക്കാത്തവരായി ആരുണ്ട് ? രുചിയുടെ ഒരു മായാലോകം നമുക്കു മുന്നിൽ തുറന്നു തരികയാണ് പത്രപ്രവര്‍ത്തകയും , എഴുത്തുകാരിയുമായ സപ്‌ന അനു ബി. ജോര്‍ജ്. ഡി സി ബുക്സ് പ്രസിദ്ധീകരിച്ച രുചികളുടെ സ്വപ്നക്കൂട്ട് എന്ന പുസ്തകം ഇന്നത്തെയും നാളത്തേയും തലമുറയ്ക്കു വേണ്ടി എഴുതപെട്ട പഴമയുടെ രുചികൾ വീണ്ടെടുക്കാനുള്ള ഒരു ശ്രമമാണ് നടത്തുന്നത് .
ചേരുവകളുടെ അളവിനേക്കാള്‍ പാചകം ചെയ്യുമ്പോള്‍ ചേര്‍ക്കുന്ന സ്‌നേഹവും ശ്രദ്ധയും വിഭവത്തിനു രുചി കൂട്ടുമെന്ന രസതന്ത്രവും , നാട്ടില്‍നിന്നകന്നു ജീവിക്കേണ്ടി വരുന്ന പുത്തന്‍ തലമുറയ്ക്കു വേണ്ടിയും , അമ്മച്ചീ, എന്നാ ഈ പാലപ്പം ? എന്നു ചോദിക്കുന്ന കുഞ്ഞിന് രുചിയൂറുന്ന പാലപ്പം ഉണ്ടാക്കി നല്‍കി ആഹ്ലാദിപ്പിക്കാന്‍ ആഗ്രഹിക്കുന്ന അമ്മമാര്‍ക്കു വേണ്ടിയും , പുത്തന്‍ ദമ്പതികള്‍ക്ക് വേണ്ടിയും സപ്‌ന അനു ബി. ജോര്‍ജ് നല്‍കുന്ന സമ്മാനമാണ് ‘ രുചികളുടെ സ്വപ്നക്കൂട്ട്‘
സപ്‌നയുടെ കൊഞ്ച് ഉലര്‍ത്തിയത് ഒന്ന് ട്രൈ ചെയ്താലോ ?
ചേരുവകള്‍
1. കൊഞ്ച് 15 എണ്ണം
2. ഇഞ്ചി അരച്ചത് 1 ടേബിള്‍ സ്പൂണ്‍/10 ഗ്രാം
3. വെളിച്ചെണ്ണ 1/4 കപ്പ്
4. ഉലുവാപ്പൊടി 1/2 ടീസ്പൂണ്‍
5. പച്ചമുളക് െനടുകെ മുറിച്ചത് – 6 എണ്ണം
6. ചുവന്നുള്ളി ചതച്ചത് /നീളത്തില്‍ അരിഞ്ഞത് – 10 എണ്ണം
7. കുടംപുളി – 3 കഷണം
8. കറിവേപ്പില – 1 തുണ്ട്
9. മഞ്ഞള്‍പ്പൊടി – 1 ടീസ്പൂണ്‍
10. മുളകുപൊടി – 2 േടബിള്‍ സ്പൂണ്‍
11. കടുക് – 1/4 ടീസ്പൂണ്‍
12. വെള്ളം – ആവശ്യത്തിന്
13. ഉപ്പ് – പാകത്തിന്
പാകം ചെയ്യുന്ന വിധം
ഉള്ളി, ഇഞ്ചി, കറിവേപ്പില, മസാലകള്‍ എല്ലാം ഒരു പാത്രത്തില്‍ എടുത്തുവച്ചതിനുശഷം പാചകം തുടങ്ങിയാല്‍ എളുപ്പമായിരിക്കും. ഇത് ഏതൊരു പാചകം ചെയ്യുന്നതിനു മുന്‍പു ചെയ്താല്‍, കരിയുന്നതും കൂടുതല്‍ വഴന്നു പോകുന്നതും പാകം തെറ്റുന്നതും ഒഴിവാക്കാം. ഇതേ അരപ്പ് ഏതു മീന്‍കറിക്കും പാകമാണ്.
മണ്‍ചട്ടിയില്‍ വെളിച്ചെണ്ണയൊഴിച്ച് കടുക് പൊട്ടിച്ച് ചുവന്നു ള്ളിയും ഇഞ്ചിയും ഇട്ട് വഴറ്റുക. മഞ്ഞള്‍പൊടി , ഉപ്പ്, മുളകുപാടി, ഉലുവ ഇവ കുറച്ച് വെള്ളത്തില്‍ കുഴച്ചു വെക്കുക. ആ മിശ്രിതവും ചേര്‍ത്ത് ചെറുതീയില്‍ എണ്ണയില്‍ വഴറ്റുക. എണ്ണ തെളിഞ്ഞുവരുന്ന പരുവം വരെ ചെറുതീയില്‍, കറി വേപ്പിലയും ഇട്ട് വഴറ്റുക.
തീ കൂട്ടി, അതിലേക്ക് കൊഞ്ച് വേകാൻ പാകത്തിന് വെള്ളം ഒഴി ക്കുക, തിളച്ചു തുടങ്ങുമ്പോള്‍ പുളിയും കൊഞ്ചും ചേർത്ത് ഇളക്കുക. നല്ല തിള വന്നുകഴിഞ്ഞാല്‍ ചട്ടി മൂടി വെക്കുക. ഒരു 10 മിനിട്ട് കഴിഞ്ഞ്, തീ കുറച്ച് മൂടി മാറ്റി ഒരു 10 മിനിട്ടുകൂടി അടുപ്പില്‍ വെക്കുക.
ചാറു വറ്റിച്ച് പിരളനാക്കാനായി നോണ്‍സ്റ്റിക്ക് പാനില്‍ വറുത്തെടുക്കുക. തീ അണച്ചു കഴിഞ്ഞാല്‍, തണുക്കുന്നതിനു മുന്‍പ്, മീന്‍ മൂടിവെക്കരുത്. നീരാവി ഇറങ്ങി മീന്‍കറിയുടെ സ്വാദ് നഷ്ടമാകും.
Comments are closed.